അല്‍മദൊവര്‍. മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണതയാകുന്ന സമുദ്രത്തിലേക്ക് വലയെറിഞ്ഞ സ്പാനിഷ് സംവിധായകന്. ഇദ്ദേഹത്തിന്റെ 13 ചിത്രങ്ങള്‍ കേരളത്തിന്റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിളക്കമേകും.
സ്വവര്‍ഗ പ്രേമം, പ്രതീകാത്മക രതി സൌഹൃദങ്ങള്‍ എന്നിവയുടെ വിവിധ തലങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം രൂപഘടന കൊണ്ടും തനതായ ആഖ്യാന ശൈലികൊണ്ടും ചരിത്രം സൃഷ്ടിച്ചവയാണ് അല്‍മദൊവര്‍ ചിത്രങ്ങള്‍.
മുതലാളിത്ത അമേരിക്കയില്‍ വന്‍ വിവാദമുണ്ടാക്കിയവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. അല്മദൊവറിന് തലയില്‍ പുതിയ തൂവല്‍ ചാര്‍ത്തിയ കിക, സ്പെയിനില്‍ അടിയന്തരാവസ്ഥ കാലത്തെ മനുഷ്യവകാശ ലംഘനങ്ങള്‍ സ്വാശീകരിക്കുന്ന ലൈവ് ഫ്ളെഷ്, ഡാര്‍ക്ക് ഹാബിറ്റ്സ് തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. റിട്രോസ്പെക്ടീവ് വിഭാഗത്തിലാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
കാന്‍ മേളയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകപ്രശസ്തരായ 35 സംവിധായകര്‍ തന്റെ ചിത്രവും പ്രേഷകരും എന്ന വിഷയത്തിലെടുത്ത ‘ടു ഈച്ച് ഓഫ് ഹിസ് ഓണ്‍ സിനിമ‘യും മേളക്ക് പുതുമയേകും.