Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പണ്‍ ഫോറം തിയേറ്ററുകള്‍

ഓപ്പണ്‍ ഫോറം തിയേറ്ററുകള്‍
രാജ്യാന്തര ചലചിത്രമേളയുടെ ഓപ്പണ്‍ ഫോറം ന്യൂ തീയേറ്റര്‍ അങ്കണത്തിലായിരിക്കും. മുഖാമുഖവും മറ്റു ചര്‍ച്ചകളും ശ്രീ തിയേറ്ററിലും.

ഇക്കുറി ഫെസ്റ്റിവല്‍ പ്രതിനിധികള്‍ക്ക് 8 തിയേറ്ററുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3 തിയേറ്ററുകള്‍ ഈ വര്‍ഷം അധികമായുണ്ട്.

അജന്താ,
ന്യൂ,
കലാഭവന്‍,
കൈരളി
ധന്യ,
രമ്യ
എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.

പൊതുജനങ്ങള്‍ക്കായി പതിവുപോലെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ ദിവസവും പ്രദര്‍ശനമുണ്ടാകും. "മലയാള സിനിമ ഇന്ന്' വിഭാഗമാണ് ഇവിടെ.

റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഇം ക്വേ ടെക്, പെദ്രോ അല്‍മദോവര്‍, ജിറി മെന്‍സില്‍ എിവരുടെ 28 ഉം ബാള്‍ക്കന്‍ 10 ഉം കരീബിയന്‍ വിഭാഗത്തില്‍ 10 വീതവും ലാറ്റിന്‍ അമേരിക്കന്‍ വനിതാ സംവിധായകരുടെ അഞ്ചും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

സ്മൃതി ചിത്ര വിഭാഗത്തില്‍ 19 ഉം ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ആറും മലയാള സിനിമയില്‍ എട്ടും, ഫ്രഞ്ച് ഫോക്കസ് വിഭാഗത്തില്‍ ആറും ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നിലെത്തും.

മേളയുടെ മുഖ്യാതിഥിതിയായ മിഗ്വില്‍ ലിറ്റിലിന്‍റെ ലാസ്റ്റ് മൂ എ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനമുണ്ടാവും. ജൂറി ചിത്രങ്ങളുടെ വിഭാഗത്തില്‍ 11 ചിത്രങ്ങളാണുള്ളത്.

Share this Story:

Follow Webdunia malayalam