Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറിയന്‍ കാഴ്ചകളുമായ് ഇം ക്വോണ്‍

ബി ഗിരീഷ്

കൊറിയന്‍ കാഴ്ചകളുമായ് ഇം ക്വോണ്‍
PRO
കേരളത്തിന്‍റെ പന്ത്രണ്ടാം ചലച്ചിത്രോത്സവത്തില്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്‌ കൊറിയന്‍ സംവിധായകനായ ഇം ക്വോണ്‍ തയേക്കിന്‍റെ ചിത്രങ്ങള്‍. കൊറിയന്‍ ദേശീയ സിനിമയുടെ കരുത്തരായ സൃഷ്ടാക്കളില്‍ ഒരാളായ തയേക്കിന്‍റെ സമകാലീനമായ എട്ട്‌ സിനിമകള്‍ മേളയിലുണ്ട്‌.

നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനെ മലയാളിക്ക്‌ നേരിട്ട്‌ ഏറെ പരിയമില്ലെങ്കിലും എണ്‍പതുകള്‍ മുതല്‍ തയേക്കിന്‍റെ ചിത്രങ്ങളുടെ സ്വാധീനം മലയാളത്തിലും ഉണ്ടായിട്ടുണ്ട്‌. പവിത്രന്‍റെ ‘ഉപ്പ്‌’ എന്ന ചിത്രം തയേക്കിന്‍റെ ' സരോഗേറ്റ്‌ വുമണ്‍'എന്ന ചിത്രത്തിന്‍റെ സ്വാധീനത്തില്‍ നിന്ന്‌ രൂപപ്പെട്ടതാണ്‌. ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്തി കേരളത്തിലെത്തിയ ചിത്രത്തിന്‌ അക്കാലത്ത്‌ വന്‍ സ്വീകരണം ലഭിച്ചിരുന്നതായി പ്രമുഖ സിനിമ ചരിത്രകാരന്‍ പി കെ നായര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്‌.

കൊറിയയില്‍ സിനിമയെന്ന കലയെ പ്രചരിപ്പിച്ചതില്‍ വലിയ പങ്ക്‌ വഹിച്ച സംവിധായകനാണ്‌ ഇം ക്വോണ്‍ തയേക്ക്‌. കച്ചവട സിനിമയില്‍ നിന്നും നവസിനിമയിലെത്തിയ തയേക്ക്‌ എണ്‍പതുകള്‍ക്ക്‌ ശേഷം എടുത്ത ചിത്രങ്ങളെല്ലാം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

കോളനിവത്കരണം രണ്ടായി വിഭജിച്ച കൊറിയയുടെ ആത്മസംഘര്‍ഷങ്ങളും ബുദ്ധമതത്തിന്‍റെ സ്വാധീനവും അമേരിക്കന്‍ വിരോധവും എല്ലാം ഇം ക്വോണ്‍ തയേക്കിന്‍റെ ചിത്രങ്ങളില്‍ മുഖ്യ വിഷയമാകാറുണ്ട്‌. കോളനി രാജ്യമെന്ന നിലയില്‍ ഇന്ത്യ നേരിട്ടതില്‍ നിന്ന്‌ വ്യത്യസ്തമായ അനുഭവങ്ങളുള്ള കൊറിയയുടെ വേദനകളാണ്‌ മേളയിലെത്തുന്ന ചിത്രങ്ങളുടെ പൊതുഭാവം. സ്വന്തം സിനിമകളിലൂടെ ഈ അനുഭവങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാനായി എന്നതാണ്‌ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഇമ്മിന്‍റെ പ്രസക്തി.

കാന്‍ മേളയില്‍ ചലച്ചിത്രമേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സ്ട്രോക്സ്‌ ഓഫ്‌ ഫയര്‍ ഇക്കുറി മേളയില്‍ എത്തുന്നു.മിക്ക രാജ്യാന്തര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചുന്യാങ്ങ്‌, കൊറിയന്‍ എഴുത്തുകാരന്‍റെ വൈയക്തിയ പ്രതിസന്ധികളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ഫെസ്റ്റിവല്‍, കൊറിയന്‍ ആഭ്യന്തരയുദ്ധകാലത്തെ ദുരിതാവസ്ഥകളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന സ്പയോന്‍ജി, കോളിനി ആധിപത്യമുണ്ടാക്കിയ വ്യക്തിബന്ധങ്ങളെ രേഖപ്പെടുത്തുന്ന ജനറല്‍സ്‌ സണ്‍, ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം തുടങ്ങിയ ചിത്രങ്ങളാണ്‌ മേളയിലുള്ളത്‌

Share this Story:

Follow Webdunia malayalam