Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിജി ചോദ്യം ചെയ്യപ്പെടുന്നു

ഗാന്ധിജി ചോദ്യം ചെയ്യപ്പെടുന്നു
KBJWD
ഗാന്ധിജിയുടെ മഹത്വത്തെ സ്മരിച്ചുകൊണ്ട്‌ തന്നെ ‍ യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാനാണ്‌ ‘ഗാന്ധി മൈ ഫാദര്‍’ എന്ന ശ്രമിച്ചതെന്ന്‌ സംവിധായകന്‍ ഫിറോസ്‌ ഖാന്‍ അഭിപ്രായപ്പെട്ടു‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഗാന്ധിജി തന്‍റെ രാജ്യത്തിനും സമൂഹത്തിനും പ്രാധാന്യം കൊടുത്തതിനുശേഷമാണ്‌ കുടുംബത്തിന്‌ പ്രാധാന്യം നല്‍കിയത്‌. ഗാന്ധിജിയുടെ കുടുംബ ജീവിതത്തില്‍ മകനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.

ഗാന്ധിജിയുടേയും മകന്‍ ഹരിലാലിന്‍റെയും ആത്മ സംഘര്‍ഷത്തിന്‍റെ കഥയാണ്‌ ‘ഗാന്ധി മൈ ഫാദര്‍’.പ്രമേയത്തിലുള്ള വൈവിധ്യവും തിരക്കഥ എഴുതിയതിലുള്ള ലാളിത്യവും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് തന്നെ സഹായിച്ചുവെന്ന്‌ നടന്‍ അനില്‍ കപൂര്‍ പറഞ്ഞു.ഒരു നിര്‍മ്മാതാവ്‌ വിചാരിച്ചാല്‍ സിനിമ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയും. അനില്‍ കപൂറിന്‍റെ പൂര്‍ണ്ണ സഹകരണമാണ്‌ ചിത്രത്തെ വിജയകരമാക്കാന്‍ സഹായിച്ചതെന്ന്‌ സംവിധായകന്‍ അറിയിച്ചു.

ഗാന്ധിജിയെ കേന്ദ്രകഥാപാത്രമാക്കി നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടു‍ണ്ട്‌. റിച്ചാര്‍ഡ്‌ ആറ്റന്‍ ബറോയുടെ 'ഗാന്ധി' എന്ന സിനിമ ഗാന്ധിജിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും 'മേക്കിംഗ്‌ ഓഫ്‌ മഹാത്മ' ഗാന്ധിജിയുടെ രാഷ്ട്രീയം സാഹചര്യങ്ങളെക്കുറിച്ചും 'ലഗേര ഹോ മുന്നാ‍ ഭായ്‌' ഗാന്ധിയന്‍ ആദര്‍ശങ്ങളെയുമാണ്‌ ഉയര്‍ത്തി കാട്ടാ‍ന്‍ ശ്രമിച്ചത്‌.

എന്നാ‍ല്‍ ഗാന്ധി മൈ ഫാദര്‍ പൂര്‍ണ്ണമായും ഗാന്ധിജിയുടെ സ്വകാര്യ ജീവിതത്തിനാണ്‌ പ്രാധാന്യം കൊടുത്തിരിക്കുത്‌.

ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച അക്ഷയ്‌ ഖയും ഷെഫാലി ഷായും അഭിനേതാവ്‌ എന്നതിനേക്കാള്‍ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുവരായാണ്‌ ആദ്യ ഷോട്ടു‍ മുതല്‍ അവസാന ഷോട്ടു‍വരെ പ്രവര്‍ത്തിച്ചത്‌.

മികച്ച ചിത്രത്തിനുള്ള ഏഷ്യ പാസഫിക്‌ അവാര്‍ഡും മൂന്ന്‌ ഫ്രഞ്ച്‌ അവാര്‍ഡും ചിത്രം കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ ഭരണ നേതാക്കള്‍ക്കു മുന്നി‍ല്‍ ഈ ചിത്രം പ്രദര്‍ശിപ്പച്ചപ്പോള്‍ മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്നും അനില്‍ കപൂര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam