ചിത്രങ്ങളുടെ ഗുണനിലവാരത്തിന്‍റെയും അതു പ്രയോജനപ്പെടുത്തുന്നതിന്‍റെയും കാര്യത്തില്‍ കേരള ഫെസ്റ്റിവല്‍ മുന്നിലാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഏതു ചിത്രവും ആസ്വദിക്കണമെങ്കില്‍ ദൃശ്യത്തിന്‍റെയും ശബ്ദത്തിന്‍റെയും സൗന്ദര്യം സംവിധായകര്‍ ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കണം. ഇതിനുള്ള സാങ്കേതിക വിദ്യകളുള്ള പ്രദര്‍ശന സൗകര്യമില്ലാത്തത് തിരുവനന്തപുരം ചലച്ചിത്രമേളയുടെ മുഖ്യ ദൗര്‍ബല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തീയേറ്ററിലെ തിരക്കു നിയന്ത്രിക്കുതിന് പാസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. കാണേണ്ട ചിത്രങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് പാസ് എടുക്കുകയാണെങ്കില്‍ അസൗകര്യങ്ങള്‍ ഒഴിവാക്കാനാകും. പുതുമയുള്ള ആശയങ്ങള്‍ ലോക സിനിമകളില്‍ കാണുവാന്‍ കഴിയും. ലോകോത്തര നിലവാരമുള്ള ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളോടാണ് പ്രേക്ഷകര്‍ക്ക് താത്പര്യം ജനങ്ങളുടെ സിനിമാ സങ്കല്‍പമാണ് അതിന് കാരണമെന്ന് അടൂര്‍ പറഞ്ഞു. വിനോദം ഒരു രീതിയിലും ജീവിത്തെ ബാധിക്കാത്ത അര്‍ത്ഥശൂന്യമായ കോപ്രായങ്ങളാണെ ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.