Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേളയില്‍ ചൈനീസ് പ്രണയം

മേളയില്‍ ചൈനീസ് പ്രണയം
WDWD
വേദനകളല്ലാതെ പ്രണയത്തിന് മറ്റ് സ്മരണികകളൊന്നുമില്ലെന്ന് പറഞ്ഞ ‘പ്രണയത്തിന്‍റെ പല്ലിന്‍റെ’ സംവിധായകന് ദൈവത്തിന്‍റെ സ്വന്തം നാട് ഏറെ ഇഷ്ടപ്പെട്ടു. ചൈനീസ്‌ സമൂഹവും രാഷ്ട്രീയവും പശ്ചാത്തലമാകുന്ന ചിത്രത്തിലൂടെ ലളിതമായ പ്രണയകഥയാണ് ചൈനീസ് സംവിധായകന്‍ ഷുവാങ്ങ്‌ യുക്സിന്‍ പറയുന്നത്.


ബെയ്ജിങ്‌ ഫിലിം അക്കാദമി പ്രൊഫസറായ യുക്സിന്‍റെ അദ്യ സിനിമയാണിത്‍. ഫ്രാന്‍സിലെ ദേവ്‌ വില്ലി ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ചിയാങ്ങ്‌ യെ ഹോങ്ങ്‌ എന്ന പെണ്ണിന്‍റെ ജീവിതത്തില്‍പത്തു വര്‍ഷങ്ങള്‍ക്കിടെ വരുന്ന മൂന്ന് പുരുഷന്മാരെ കുറിച്ചുള്ള കഥയാണ്.


ചൈനയിലെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങളെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് കേരളത്തിന്‍റെ മേളക്ക് എത്തിയ യുക്സിന്‍ പറഞ്ഞു.


കേരളത്തില്‍ തുടര്‍ന്നും വരാന്‍ താന്‍ ആഗ്രഹിക്കുതായും ഇവിടുത്തെ ജനങ്ങളുടെ സ്നേഹമാണ്‌ ഇതിനെ ശരിക്കും ദൈവത്തിന്‍റെ സ്വന്തം നാടാക്കുന്നതെന്നും യുക്സിന്‍ പറഞ്ഞു.


വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചൈനയുടെ സാമ്പത്തിക മേഖല വന്‍ മുന്നേറ്റം കൈവരിച്ചതായി യുക്സിന്‍ അഭിപ്രായപ്പെട്ടു‍. വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‍കി സാമൂഹിക ഉന്നമനം നേടാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. വിനോദ സഞ്ചാരമേഖലയിലും ചൈന മികച്ച നേട്ടം പ്രതീക്ഷിക്കുന്നു.


ലോകത്തിലെ ഏതൊരാള്‍ക്കും മനസ്സിലാകുന്ന വിധം ജീവിതഗന്ധിയായവയാണ്‌ ചൈനീസ്‌ സിനിമകള്‍.ചൈനീസ്‌ ജീവിതം ലളിതമായും ആത്മാര്‍ത്ഥതയോടും പകര്‍ത്താനാണ്‌ താന്‍ ശ്രമിച്ചതെന്നും‌ അദ്ദേഹം പറഞ്ഞു.


ബെയ്ജിങ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള മേളയില്‍ മികച്ച ചിത്രമെന്ന ബഹുമതിയും ഈ ചിത്രത്തിന്‌ കിട്ടിയിരുന്നു‍. 2007-ലെ ഫ്രാന്‍സിലെ ദേവ്‌വില്ലി ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടിയ ചിത്രം ബെയ്ജിംഗിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചലച്ചിത്ര മത്സരത്തില്‍ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

Share this Story:

Follow Webdunia malayalam