Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോദ്ധാവിന്‍റെ തിരിച്ചറിവുകളുമായ് ‘ഫാദര്‍’

ബിനു സി തമ്പാന്‍

യോദ്ധാവിന്‍റെ തിരിച്ചറിവുകളുമായ് ‘ഫാദര്‍’
‘ഓടെറ്റ്സ്’ (ഫാദര്‍) എന്ന റഷ്യന്‍ ചിത്രം ഒരു യുദ്ധസിനിമയാണ്, മനുഷ്യമനസ്സിന്‍റേയും കുടുബബന്ധങ്ങളുടേയും ആന്തരികയുദ്ധത്തിന്‍റെ സിനിമ. പ്രാദേശിക അതിര്‍വരമ്പുകള്‍ മറികടന്ന് സിനിമ എങ്ങനെ സര്‍വ്വലൌകിക സ്വഭാവം കൈവരിക്കുന്നു എന്നും ചെറുകഥ ചലച്ചിത്രമാക്കുമ്പോള്‍ അതിന്‍റെ കാമ്പ് നഷ്ടപെടാതെ സൂക്ഷിക്കേണ്ട്ത് എങ്ങനെ എന്നും സംവിധായകന്‍ ഇവാന്‍ സൊളൊളോവ് കാണിച്ചുതരുന്നു.

കേരളത്തിന്‍റെ പന്ത്രണ്ടാം രാജ്യാന്തര ചലചിത്ര മേളയില്‍ പ്രമേയത്തിലെ സാര്‍വ്വലൌകികത കൊണ്ടാകും ഈ ചിത്രം ചര്‍ച്ച ചെയ്യപെടുക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന റഷ്യന്‍ സൈനികനായ അലക്സി ഇവാനോവിന്‍റെ കഥയാണ് സംവിധായകന്‍ ഇവാന്‍ സൊളൊളോവ് പറയുന്നത്.

‘യുദ്ധമില്ലാതെ എനിക്ക് ബോറടിക്കും’ എന്ന് പറയുന്ന സഖാവ് ക്യാപ്റ്റന്‍ അലക്സി ഇവാനോവ് താന്‍ അറിഞ്ഞതിലുമപ്പുറം നിഗൂഢതകളും അര്‍ത്ഥതലങ്ങളും ഉള്ളതാണ് ജീവിതം എന്ന തിരിച്ചറിവിലേക്ക് എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

യോദ്ധാവിന്‍റെ മടക്കം

യുദ്ധ രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ച ക്യാപ്റ്റന്‍ ഇവാനോവ് തന്‍റെ മടക്ക യാത്രയക്കിടയില്‍ യുവ സൈനികയായ മാഷയെ പരിചയപ്പെടുന്നു. യുദ്ധഭൂമിയില്‍ വെച്ചു കണ്ടു മുട്ടിയ ഒരു സൈനികനില്‍ നിന്ന് ഗര്‍ഭിണിയായ മാ‍ഷ തന്‍റെ കുടുംബത്തെ എങ്ങനെ അപമാനത്തില്‍ നിന്ന് രക്ഷിക്കും എന്ന ആശങ്കയിലാണ്.

മാഷയുടെ രക്ഷകനാകമെന്ന് വാക്ക് നല്‍കിയ അലക്സി അവളുടെ ഭര്‍ത്താവായി അവളുടെ വീട്ടിലെത്തുന്നു. അടുത്ത ദിവസം തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന അല്‍ക്സി അവിടെയെത്തുമ്പോള്‍ തനിക്ക് പ്രിയപ്പെട്ടത് പലതും നഷടപ്പെട്ടത് തിരിച്ചറിയുന്നു.


webdunia
“നിങ്ങളാണൊ എന്‍റെ അച്ഛന്‍” എന്ന് ചോദിച്ചു അടുത്തെത്തുന്ന മകനെയാണ് നാട്ടില്‍ ട്രെയിനിറങ്ങുന്ന യുദ്ധനായകന് കാണാനാകുന്നത്. തന്‍റെ അസാനിദ്ധ്യം കൊണ്ടു വന്ന ഉത്തരവാദിത്തങ്ങള്‍ തന്‍റെ മകന്‍റെ ബാല്യത്തെയും കൌമാരത്തെയും കവര്‍ന്ന് കഴിഞ്ഞുവെന്ന് ആ അച്ഛന്‍ വേദനയോടെ മനസ്സിലാക്കുന്നു.


താന്‍ യുദ്ധഭൂമിയിലേക്ക് തിരിക്കുമ്പോള്‍ കൈകുഞ്ഞായിരുന്ന മകള്‍ തന്നെ കണ്ട് ഭയന്നോടുമ്പോള്‍ യുദ്ധം, എല്ലവര്‍ക്കും എന്ന പോലെ തനിക്കും നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിച്ചതെന്ന് കൂടി അനുഭവിച്ചറിയുകയാണ് നായകന്‍.

ഓരോ ഹിമകണികയിലും രാഷ്ട്രീയം

ഒരു സൈനികന്‍ എന്നതിലപ്പുറം ഒരു ഗൃഹസ്ഥന്‍റെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ‘ഫാദര്‍’ പറയുന്നത്.ഇതിനോടൊപ്പം യുദ്ധം സമ്മാനിക്കുന്നത് മുറിവുകള്‍ മാത്രമാണെന്ന ഓര്‍മ്മപെടുത്തലും കൂടി ഓരോ ഹിമകണികയിലും രാഷ്ട്രീയം ഉറങ്ങുന്ന റഷ്യയില്‍ നിന്നെത്തുന്ന ഈ സിനിമയിലുണ്ട്.

റഷ്യന്‍ സാഹിത്യകാരന്‍ അന്ദ്രേയ് പ്ലാറ്റനോവിന്‍റെ ‘മടങ്ങിവരവ്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ഫാദര്‍’. നതാലിയ ചെപിക്കും ഇരാക്‌ലി ക്വീര്‍ദദേസും ചേര്‍ന്നാണ് ഇതിന്‍റെ തിരകഥ തയാറാക്കിയിരിക്കുന്നത്.സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയായ അലെക്സി ഗ്സ്കോവാണ് ഏറെ ആത്മസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഭര്‍ത്താവിന്‍റെ ആസാനിധ്യത്തില്‍ ശരിക്കും തെറ്റിനുമിടയിലൂടെയുള്ള നേരിയ നൂല്‍പാലത്തില്‍ ആശങ്കാകുലയായി സഞ്ചരിക്കുന്ന ല്യൂബയായി പോളീനാ കൂറ്റെപോവയും മാഷയായി സ്വെറ്റ്ലാന ഇവാനോവയും വേഷമിടുന്നു. ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന മകനായി കൌമാര താരം വാസ്സിലി പ്രൊക്കോപീവ് സ്ക്രീനിലെത്തുന്നു.

വ്ലാദിമര്‍ ക്ലിമോവ് ക്യാമറ ചലിപ്പിച്ച് ചിത്രത്തിന്‍റെ എഡിറ്റര്‍ മറിയാ ഫ്രാന്‍സെക്ക കല്വെലി ആണ്. അലക്സി റിബ്നിക്കോവ് പശ്ചാതലസംഗീതം ഒരുക്കിയിരിക്കുന്നു.

രണ്ടാം ലോകമാഹായുദ്ധം അവസാനിച്ചതിന്‍റെ വാര്‍ഷികമായ മെയ് 9 നാണ് ഈ ചിത്രം റഷ്യയില്‍ റിലീസ് ചെയ്തത്. യുദ്ധത്തില്‍ സഖ്യകക്ഷികളുടെ വിജയത്തെ അനുസ്മരിച്ച് ഈ ദിവസം വിജയദിവസമായാണ് റഷ്യ എല്ലാ വര്‍ഷവും ആചരിക്കുന്നത്.


Share this Story:

Follow Webdunia malayalam