Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നു

റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നു
WD
ചലച്ചിത്ര മേളയുടെ റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നതായി മേളയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന ഓപ്പ ഫോറം അഭിപ്രായപ്പെട്ടു‍. ചാനലുകളുടെ അതിപ്രസരവും വാര്‍ത്തകള്‍ക്ക്‌ വേണ്ടിയുളള പരക്കം പാച്ചിലുമാണ്‌ ഇതിനു കാരണം. മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ പങ്കെടുത്ത ഫോറത്തില്‍ ജി പി രാമചന്ദ്രന്‍ മോഡറേറ്റര്‍ ആയിരുന്നു‍.

യുവമാധ്യമപ്രവര്‍ത്തകര്‍ കഴിവുള്ളവരാണെങ്കിലും 'ഡെഡ് ലൈനു'കള്‍ വാര്‍ത്തയുടെ ഉള്ളറയിലേക്ക്‌ കടക്കുവാന്‍ അവരെ അനുവദിക്കുന്നി‍ല്ലെന്ന്‌ അമൃത ടി വി ചീഫ്‌ എക്സിക്യൂട്ടീ‍വ്‌ നീലന്‍ പറഞ്ഞു. ലേഖകരുടെ ജോലിയിലെ സമ്മര്‍ദ്ദം അംഗീകരിച്ച കേരള കൗമുദി ലേഖകന്‍ വി എസ്‌ രാജേഷ്‌ സ്പോര്‍ട്സ്‌ പോലെ സിനിമ റിപ്പോര്‍ട്ടിഗിന്‌ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.

ചിത്രങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുതിന്‌ മാധ്യമങ്ങള്‍ ഏറെക്കുറെ പരാജയപ്പെട്ടിരിക്കുകയാണ്‌. പ്രേക്ഷകന്‍റെ നിലവാരത്തെ കുറച്ച്‌ കാണുതും മാധ്യമങ്ങളുടെ തെറ്റാണ്‌.

സിനിമ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ നിന്നും അകു പോയതായി കൈരളി ടി വി ന്യൂസ്‌ എഡിറ്റര്‍ പ്രഭാ വര്‍മ്മ പറഞ്ഞു. ഗൗരവമുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നി‍ല്ല.

Share this Story:

Follow Webdunia malayalam