ജീവിതത്തെ കുറിച്ച് വളരെ വൈകി തിരിച്ചറിവ് ലഭിക്കുന്ന ഒരു വേശ്യയുടെ കഥയാണ് ‘ദ് ഫോട്ടോഗ്രാഫ്’.
കരോക്കെ ബാറിലെ ജോലിയും രാത്രി വേശ്യാവൃത്തിയും നടത്തി ജീവിക്കുന്ന സിത എന്ന ഇരുപത്തഞ്ചുകാരിയാണ് ചിത്രത്തിലെ നായിക.
ഫോട്ടോഗ്രാഫറായ അമ്പത്‌കാരന്‍ ജൊഹാനില്‍ നിന്നും അവള്‍ ജീവിതത്തെ കുറിച്ച് പഠിക്കുകയാണ്.
ജന്മനാട്ടിലുള്ള മകള്‍ക്ക് പഠിക്കാന്‍ പണം അയച്ചു കൊടുക്കാന്‍ വേണ്ടിയാണ് സിത സ്വന്തം ജീവിതം ഇത്തരത്തിലാക്കിയത്. ഒരിക്കല്‍ ഒരു കൂട്ടം കുടിയന്മാരായ ‘കസ്‌റ്റര്‍മാരാല്‍’ അവള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു.
അതോടെ കരോക്കെ ബാറിലെ ജോലി നഷ്ടമാകുന്നു. അവള്‍ ജൊഹാന്‍റെ വീട്ടില്‍ ഒരു മുറി വാടകയ്‌ക്കെടുക്കുന്നു.
ജൊഹാന് ഇനി അധികം ആയുസ്സില്ലെന്നും മരിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ചില ആഗ്രഹങ്ങള്‍ ഉണ്ടെന്നും സിത മനസ്സിലാക്കുന്നു. സിത ഫോട്ടോഗ്രഫി പഠിക്കാന്‍ തുടങ്ങുന്നു. മരണത്തിനുള്ള തയ്യാറെടുപ്പിലാണ് ജൊഹാന്‍.
PRO
PRO
സീതയുടെ സഹായത്തോടെ അയാള്‍ സ്വന്തം ചിത്രം എടുക്കുന്നു. ജൊഹാനൊത്തുള്ള ജീവിതം ആ സ്‌ത്രീയുടെ ജീവിത കാഴ്‌ചപ്പാടിനെ മാറ്റുന്നു.
ഷോട്ട് ഫിലിമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട സിംഗപ്പൂര്‍ സ്വദേശിനി നാന്‍ ട്രിവേണി അചനാസ് ആണ് ‘ഫോട്ടോഗ്രാഫി’ന്‍റെ സംവിധായിക.