Webdunia - Bharat's app for daily news and videos

Install App

ടി.കെ. മാധവന്‍ -നിന്ദിതരുടെ പടനായകന്‍

Webdunia
ഒരേ സമയം പ്രക്ഷോഭകാരിയും പത്രപ്രവര്‍ത്തകനുമായിരുന്ന ദേശാഭിമാനി ടി.കെ.മാധവന്‍ 1930 ഏപ്രില്‍ 30 ന് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 46 വയസ്സേ ആയിരുന്നുള്ളു. അദ്ദേഹത്തിന്‍റെ എഴുപത്തിയേഴാം ചരമ വാര്‍ഷികമാണ് 2007 ഏപ്രില്‍ 30ന് കഴിഞ്ഞത്.

ചുരുങ്ങിയ ജീവിത കാലത്തിനിടയില്‍ അദ്ദേഹം വളരെ വിപുലമായൊരു കര്‍മ്മ മേഖലയിലാണ് വ്യാപരിച്ചത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വൈക്കം സത്യാഗ്രഹത്തിലെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. കെ.പി.കേശവ മേനോനോപ്പം അന്ന് ടി.കെ യെയും അറസ്റ്റ് ചെയ്തിരുന്നു.

1915 ല്‍ കൊല്ലത്തു നിന്നും ദേശാഭിമാനി എന്ന പേരില്‍ പി.കെ.മാധവനും കെ.പി.കയ്യാലയ്ക്കലും പത്രം തുടങ്ങി. ടി.കെ.നാരായണനായിരുന്നു ആദ്യ പത്രാധിപര്‍. പ്രതിവാര പത്രമായി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ടി.കെ.മാധവന്‍ അതിന്‍റെ പത്രാധിപരായി.

ശ്രീ നാരായണ ഗുരുവിന്‍റെ ആത്മീയ പ്രഭവമാണ് ടി.കെ.മാധവന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ജാതി വ്യവസ്ഥയുടെ ക്രൂരതയ്ക്കെതിരെ പോരാടുന്ന യോധാവായി പതിനെട്ടാം വയസ്സിലാണ് മാധവന്‍ പൊതുരംഗത്തു വരുന്നത്.

ഹിന്ദു സമൂഹത്തിലെ ദുരാചാരങ്ങള്‍ മാറാന്‍ അയിത്തവും തീണ്ടലും മാത്രം മാറിയാല്‍ പോര, ഹിന്ദുക്കളായ എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കുകയും വേണമെന്ന് അദ്ദേഹം വാദിച്ചു. ക്ഷേത്ര പ്രവേശനം ജന്‍‌മാവകാശമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അന്ന് ഈ ആശയം പ്രചരിപ്പിക്കാന്‍ പത്രങ്ങള്‍ പോലും ധൈര്യം കാട്ടിയില്ല.


അതിനിടെ മികച്ച വാഗ്മിയായി തീര്‍ന്ന ടി.കെ.മാധവന്‍ തന്‍റെ ആശയങ്ങള്‍ നാടുനീളെ പ്രസംഗിച്ചു. അങ്ങനെ ഒരു ജ-നകീയ ശക്തി ഇതിനെതിരെ ഉണര്‍ന്നെണീറ്റു.

അയിത്തോച്ചാടനവും ക്ഷേത്ര പ്രവേശനവും മനുഷ്യാവകാശമാണ് എന്ന് വാദിച്ച മാധവന് കേരളത്തിലെ ജ-ാതിവ്യവസ്ഥയെ കുറിച്ച് കോണ്‍ഗ്രസിനെയും അതിന്‍റെ ആത്മീയ നേതാവായ ഗാന്ധിജിയെയും അറിയിക്കാന്‍ കഴിഞ്ഞു.

ഗാന്ധിജ-ിയുമായി അദ്ദേഹം അടുത്തു. അയിത്തോച്ചാടനം കോണ്‍ഗ്രസിന്‍റെ കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിജ-യിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മകന്‍ ഡോ.ബാബു വിജ-യനാഥിനെ എഴുത്തിനിരുത്തിയത് ഗാന്ധിജ-ിയായിരുന്നു.

വൈക്കം സത്യാഗ്രഹം ഒരു വന്‍ വിജ-യമാക്കിയതില്‍ പ്രധാനം പി.കെ.മാധവന്‍റെ നേതൃത്വപാടവവും കര്‍മ്മകുശലതയുമായിരുന്നു.

മധു വര്‍ജ്ജന പ്രസ്ഥാനം, ഖാദി പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മാധവന്‍ എസ്.എന്‍.ഡി.പി യോഗത്തെ ഒരു ജ-നകീയമായ പ്രസ്ഥാനമാക്കി തീര്‍ക്കുന്നതിലും വലിയ പങ്ക് വഹിച്ചു.

സാഹിത്യ സമാജ-ം വായനശാല, സ്ത്രീ സമാജ-ം തുടങ്ങിയവ കൂടി എസ്.എന്‍.ഡി പി യുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയത് മാധവനായിരുന്നു

1928 ല്‍ അദ്ദേഹം ഡോ.പി.പല്‍പ്പു വിനെക്കുറിച്ച് ഒരു പുസ്തകമെഴുതി.

1885 ല്‍ പ്രസിദ്ധമായ കോമലേഴത്ത് കുടുംബത്തിലായിരുന്നു മാധവന്‍റെ ജ-നനം. പ്രതാപൈശ്വര്യങ്ങള്‍ ത്യജ-ിച്ച് നിന്ദിതരുടെയും പീഢിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മാധവന്‍ ഒരു മാതൃകാ പുരുഷനാണ്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കരളിനു ബെസ്റ്റാ കാപ്പി ! പക്ഷേ കുടിക്കേണ്ടത് ഇങ്ങനെ

പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍, കാരണം ഇതാണ്

ഉപ്പ് അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

നിങ്ങളുടെ വൃക്കകള്‍ സുരക്ഷിതമാണോ, എങ്ങനെ തിരിച്ചറിയാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ഉടന്‍ ചികിത്സ തേടുക

Show comments