Webdunia - Bharat's app for daily news and videos

Install App

നിഷ് കാമിയായ മാധവന്‍ നായര്‍

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2007 (18:57 IST)
കെ .മാധവന്‍ നായര്‍ ഇല്ലായിരുന്നുവെങ്കില്‍ - വേണ്ടെന്നു വച്ചിരുന്നെങ്കില്‍ - മാതൃഭൂമി പത്രം ഉണ്ടാകുമായിരുന്നില്ല . ഭാര്യയുടെ കെട്ടു താലി പണയം വെച്ച് പത്രം നടത്തിയ മഹദ് വ്യക്തിയായിരുന്നു അദ്ദേഹം.

മാപ്പിള ലഹള കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ആപത്തുകളെ കൂസാതെ സമാധാന സ്ഥാപനാര്‍ത്ഥം ഏറനാട്ടിലെ കുഗ്രാമങ്ങളില്‍ ഹിന്ദുക്കളും മുസ്ളീങ്ങളുമായ സാമാന്യ ജനങ്ങള്‍ക്കിടയില്‍ രാവും പകലും വിശപ്പും ദാഹവും ഓര്‍ക്കാതെ അദ്ദേഹം സഞ്ചരിച്ചു.

1933 സെപ്റ്റംബര്‍ 28ന് മാധവന്‍ നായര്‍ അന്തരിച്ചു. 1882 ഡിസംബര്‍ രണ്ടിനു മലപ്പുറത്താണ് ജനിച്ചത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ മോഹന്‍ദാസ് രാധാകൃഷ്ണന്‍ മകനാണ്.

മാതൃഭൂമി പത്രം തുടങ്ങുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ച അദ്ദേഹം ആദ്യം അതിന്‍റെ മാനേജിംഗ് ഡയറക്ടറും പിന്നെ മാനേജരുമായിരുന്നു. മാനേജിംഗ് ഡയറക്ടറായിരുന്നിട്ടും തന്‍റെ ചില രാഷ്ട്രീയ നടപടികളെ മാതൃഭൂമി മുഖപ്രസംഗങ്ങളിലൂടെ നിശിതമയി വിമര്‍ശിക്കുന്നത് അദ്ദേഹം തടസ്സപ്പെടുത്തിയില്ല.

നിഷ്കാമിയായ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ ലഹള നടക്കുന്നതിനിടെ അവിടെക്ക് ഇറങ്ങിത്തിരിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ചങ്കൂറ്റം കാണിച്ച നേതാവയിരുന്നു അദ്ദേഹം.1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തീര്‍പ്പു പ്രകാരം രൂപം കൊണ്ട കെ.പി.സി.സി യുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തതു മാധവന്‍ നായരെയാണ്.

കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍റെ ആദ്യകാല ചരിത്രമാണ് കാരുതൊടിയില്‍ മാധവന്‍നായരുടെ ജീവചരിത്രം. 1916 ല്‍ കെ.പി.കേശവ മേനോനോടൊപ്പം പൊതുജീവിതം തുടങ്ങിയ അദ്ദേഹം മരണം വരെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ നിറഞ്ഞുനിന്നു.


ദേശീയ സ്വാതന്ത്ര്യപ്രവര്‍ത്തനം, ഖിലാഫത്ത് പ്രവര്‍ത്തനം, അക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്‍റെ ഉദ്ഭവം എന്നീ കാര്യങ്ങളൊക്കെ അനുസ്മരിക്കുമ്പോള്‍ മാധവന്‍നായരും അനിവാര്യമായും അനുസ്മരിക്കപ്പെടുന്നു. മലബാര്‍ കലാപം എന്ന വിശിഷ്ട ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമാണദ്ദേഹം.

മലപ്പുറം ആംഗ്ളോ വെര്‍ണാകുലര്‍ സ്കൂള്‍, മഞ്ചേരി ഹൈസ്കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ് ഹൈസ്കൂള്‍, കോട്ടയം സി.എം.എസ്.കോളജ-്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ബിരുദമെടുത്തശേഷം കുറച്ചുകാലം തിരുവല്ല എം.ജി.എം.ഹൈസ്കൂളില്‍ അദ്ധ്യാപകനായി. അക്കാലത്ത് സര്‍ദാര്‍ കെ.എം.പണിക്കര്‍, മാധവന്‍ നായരുടെ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ധ്യാപകവൃത്തി വിട്ടു മാധവന്‍ നായര്‍ മദ്രാസില്‍ ചെന്ന് 1909 ല്‍ നിയമപഠനം പൂര്‍ത്തിയാക്കി മഞ്ചേരിയില്‍ പ്രാക്ടീസ് തുടങ്ങി.

1915 മുതല്‍ തന്നെ മാധവന്‍ നായരുടെ പൊതുപ്രവര്‍ത്തനവും തുടങ്ങി. 1917 ല്‍ തളിക്ഷേത്ര റോഡില്‍ താണ ജാതിക്കാര്‍ക്കുള്ള നിരോധനം ലംഘിച്ച് അദ്ദേഹം കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍ എന്നിവരുടെ കൂടെ കൃഷ്ണന്‍ വക്കീലിനെ കൂട്ടി യാത്ര നടത്തി. കൃഷ്ണന്‍ വക്കീലിനെ ആരും തടഞ്ഞില്ല. അതോടെ തളി റോഡിലെ തീണ്ടല്‍ പ്രശ്നവും തീര്‍ന്നു.

1916 ല്‍ മലബാറില്‍ ആരംഭിച്ച ഹോം റൂള്‍ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനായി. 1916 ല്‍ മലബാറില്‍ ആരംഭിച്ച ഹോം റൂള്‍ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനായി. മാധവന്‍ നായര്‍.

1924 ല്‍ വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കുന്നതിലും നടത്തിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു മാധവന്‍ നായര്‍ 1930 ല്‍ അറസ്റ്റിലായി. അഞ്ചു മാസത്തെ തടവും കിട്ടി.

അധികം നാള്‍ ജീവിച്ചിരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല പക്ഷെ അരനൂറ്റണ്ടിലേറെയുള്ള ജീവിത കാലത്തിനിടെ അദ്ദേഹം അന്നത്തെ എല്ലാ രാഷ്ട്രീയ സമൂഹിക ഔന്നത്യങ്ങളിലും എത്തിച്ചേര്‍ന്നു.

ഈ പ്രവര്‍ത്തനങ്ങളിലൂടെ ഒന്നും നേടിയില്ല അദ്ദേഹം. ത്യാഗമെന്നതേ നേട്ടം എന്നായിരുന്നു അദ്ദേഹത്തിന്‍റെ സിദ്ധാന്തം. അദ്ദേഹത്തിന്‍റെ ജീവിത കഥ പുതിയ തലമുറ അറിയേണ്ടതാണ്; പഠിക്കേണ്ടതാണ്

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

കരളിനു ബെസ്റ്റാ കാപ്പി ! പക്ഷേ കുടിക്കേണ്ടത് ഇങ്ങനെ

Show comments