Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക വളര്‍ച്ച 9 ശതമാനമാവും: സിംഗ്

സാമ്പത്തിക വളര്‍ച്ച 9 ശതമാനമാവും: സിംഗ്
ന്യൂഡല്‍ഹി , ശനി, 15 ഓഗസ്റ്റ് 2009 (16:33 IST)
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തോത് ഒമ്പത് ശതമാനത്തിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പത് ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചെത്തുക വലിയ വെല്ലുവിളിയാണ്. ഇതിനായി വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. ഈ വര്‍ഷം അവസാനത്തോടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ആ സമയം വരെ ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെട്ടു പോവണം, സിംഗ് പറഞ്ഞു.

വ്യാപാര പ്രമുഖര്‍ ഇക്കാര്യത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അവര്‍ സമൂഹത്തോടുള്ള ബാധ്യതകളും ഉത്തരവാദിത്വങ്ങളും നിറവേറ്റണമെന്നും സിംഗ് ആവശ്യപ്പെട്ടു.

ലോകം ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുന്ന അവസരമായിരുന്നിട്ടു കൂടി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാം 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതിനു കാരണം യുപി‌എ സര്‍ക്കാരിന്റെ നയങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ ഇന്ത്യക്കാരനും സംഭാവനകള്‍ നല്‍കുമ്പോഴേ ഇന്ത്യയുടെ വികസനം സാധ്യമാവൂ. ഓരോ പൌരനും വികസനത്തിന്റെ നല്ല ഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.

വിലക്കയറ്റം പാവപ്പെട്ടവര്‍ക്ക് വൈഷമ്യം സൃഷ്ടിക്കുന്നുണ്ട്. വിലക്കറ്റം ചെറുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സിംഗ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam