നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാന്‍ പലരീതിയുണ്ട്. മധുരമുള്ള നാരങ്ങാ അച്ചാറാണ് ഗുജറാത്തികള്‍ ഉണ്ടാക്കുന്നത്.
ചേര്‍ക്കേണ്ടവ:
നാരങ്ങ 2 ഡസന്‍
ഉപ്പ് പാകത്തിന്
പഞ്ചസാര 200 ഗ്രാം
ഏലയ്ക്കാ 10 എണ്ണം
ഗ്രാമ്പു 10 എണ്ണം
കുരുമുളക് 20 എണ്ണം
ജീരകം 2 ടീസ്പൂണ്‍
ഉണ്ടാക്കേണ്ട വിധം:
നാരങ്ങ കഴുകി കഷണങ്ങളായി മുറിക്കുക. ഉപ്പ്, പഞ്ചസാര, ഏലയ്ക്കാ, ഗ്രാമ്പു, കുരുമുളക്, ജീരകം ഇവ എല്ലാം കൂടി ഇടിച്ചെടുക്കുക. അതിനുശേഷം മുറിച്ചുവച്ചിരിക്കുന്ന നാരങ്ങയില്‍ വാരി നിറയ്ക്കുക. ഒരു ഭരണിയിലിട്ട് അടച്ച് നാലഞ്ചു ദിവസം വെയിലത്ത് വയ്ക്കുക.