കപ്പ ബാക്കിവന്നോ ? എങ്കിലിതാ കപ്പകൊണ്ടൊരു പലഹാരം !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (20:02 IST)
കപ്പ വർഷങ്ങളായി നമ്മുടെ ആഹാര ശീലത്തിൽ പ്രധാനിയാണ്, നല്ല കപ്പയും മീൻ‌കറിയുമുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട എന്ന് പറയുന്നവരാണ് നമ്മൾ. കപ്പ അങ്ങനെ ബാക്കി വരുന്ന പതിവില്ലാ എങ്കിലും ബാക്കി വന്നാൽ വിഷമിക്കേണ്ട. അതുകൊണ്ട് ഉഗ്രനൊരു പലഹാരം തന്നെ തയ്യാറാക്കാം
 
ആവശ്യമായ ചേരുവകള്‍
 
കപ്പ പുഴുങ്ങിയത് കഷ്ണങ്ങള്‍ ആക്കിയത് - രണ്ട് കപ്പ്
ചെറിയുള്ളി - അഞ്ച് എണ്ണം
മുളക്‌പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
 
തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുക്കുക. ഇത് നന്നായി മൂത്തുകഴിയുമ്പോൾ മുളകുപൊടി ചേർത്ത് പച്ചമണം മറുന്നത് വരെ മൂപ്പിക്കുക. 
 
ഇനി ചെറുതായി മുറിച്ചുവച്ചിരിക്കുന്ന പുഴുങ്ങിയ കപ്പ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കാം. ഈ സമയം ഉപ്പും ചേർക്കണം ഇനി അൽ‌പ നേരം ചെറിയ തീയിൽ വേവിച്ച് തീ ഓഫ് ചെയ്യാം. നല്ല രുചിയുള്ള ഒരു കപ്പ പലഹാരം അനായാസം തയ്യാർ. 

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ വൈ-ഫൈ ഓഫാക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വെള്ളം കുടിക്കുന്നത് കുറച്ചാല്‍ ടെന്‍ഷന്‍ കൂടും! ഇക്കാര്യങ്ങള്‍ അറിയണം

വിറ്റാമിന്‍ ഡി ലഭിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയോ

ഉണക്ക പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നട്‌സ് ഏതാണെന്നറിയാമോ

ടീനേജ് പെൺകുട്ടികളിലെ PCOS,ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments