Webdunia - Bharat's app for daily news and videos

Install App

Samosa: എണ്ണ ഒഴിവാക്കാം, സമൂസ കൂടുതൽ ക്രിസ്പിയും ആരോഗ്യകരവുമാക്കാൻ ഇക്കാര്യം ചെയ്തുനോക്കു

അഭിറാം മനോഹർ
ഞായര്‍, 18 ഫെബ്രുവരി 2024 (08:35 IST)
ഇന്ത്യക്കാരുടെ പ്രധാന എണ്ണക്കടികളില്‍ ഒന്നാണ് സമൂസ. വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം കഴിക്കാവുന്ന പലഹാരങ്ങളില്‍ ഏറ്റവുമധികം ജനപ്രിയമായ ഒന്നാണ് സമൂസ. ഉത്തരേന്ത്യന്‍ വിഭവമാണെങ്കിലും ദക്ഷിണേന്ത്യയിലും സമൂസയ്ക്ക് പ്രിയം ഏറെയാണ്. എന്നാല്‍ എണ്ണയില്‍ പൊരിച്ചെടുക്കുന്ന വിഭവമായതിനാല്‍ സമൂസ അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വീടുകളില്‍ സമൂസ ഉണ്ടാക്കുകയാണെങ്കില്‍ ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
 
സാധാരണയായി മൈദയിലാണ് സമൂസകള്‍ പാകം ചെയ്യുന്നത്. മൈദയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് ഉണ്ട് എന്നതിനാല്‍ അനാരോഗ്യകരമാണ്. മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കാവുന്നതാണ്. ഫില്ലറായി ഉരുളകിഴങ്ങ് മാത്രം ഉപയോഗിക്കാതെ പനീര്‍, ക്യാരറ്റ്,ക്യാപ്‌സിക്കം എന്നിവയെല്ലാം ഉപയോഗിക്കാം. ഇത് പോഷകമൂല്യം കൂട്ടും. എണ്ണയില്‍ പൊരിക്കുന്നതിന് പകരമായി ഓവനിലോ ഫ്രൈയറോ ഉപയോഗിക്കുന്നത് എണ്ണ ഒഴിവാക്കാം എന്നത് കൊണ്ട് മാത്രമല്ല സമൂസ കൂടുതല്‍ ക്രിസ്പിയാകാനും സഹായിക്കും.
 
എത്രയെല്ലാം മുന്‍കരുതലുകള്‍ പാചകത്തില്‍ നടത്തിയാലും ആരോഗ്യകരമായ രീതിയില്‍ കഴിക്കുന്നതിന് അമിതമായി സമൂസ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക. സമൂസയ്‌ക്കൊപ്പം വിവിധ തരം ച്ട്‌നികള്‍ ഉപയോഗിക്കാം. പുതിന ഉപയോഗിച്ചുള്ള ചട്‌നി ദഹനത്തെയും സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ചാര്‍ളി ചാപ്ലിന്‍, പീറ്റര്‍ സെല്ലാഴ്‌സ്, മോഹന്‍ലാല്‍...'; പീക്കി ബ്ലൈന്റേഴ്‌സ് താരത്തിന്റെ ഇഷ്ടനടന്‍ മലയാളത്തിന്റെ ലാലേട്ടന്‍!

ചാപ്റ്റർ 1 ഓണാഘോഷം: മലയാളി 12 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 920.74 കോടി രൂപയുടെ മദ്യം

BigBoss: പറയാതെ വയ്യ, മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് , രൂക്ഷവിമർശനവുമായി ദിയ സന

Mushroom Killer Australia: ഉച്ചഭക്ഷണത്തില്‍ ബീഫിനൊപ്പം വിഷക്കൂണ്‍; ഭര്‍തൃവീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സ്ത്രീക്ക് 33 വര്‍ഷം ജയില്‍വാസം

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

എല്ലാം കാണുക

ഏറ്റവും പുതിയത്

മലദ്വാരത്തില്‍ വേദന, രക്തക്കറ; ശ്രദ്ധിക്കണം ഈ രോഗത്തെ

റീഡിംഗ് ഗ്ലാസുകളോട് വിട പറയാം? കാഴ്ച വീണ്ടെടുക്കാന്‍ കഴിയുന്ന ഐ ഡ്രോപ്പുകള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

തലവേദനയ്‌ക്കൊപ്പം ഒരു കണ്ണിന് മാത്രം കാഴ്ച മങ്ങലുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

തൊലിപ്പുറത്ത് സ്ഥിരമായ വൃണങ്ങളോ പാടുകളോ കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments