ചരിത്രമുറങ്ങുന്ന കല്‍ക്കുളം കൊട്ടാരമെന്ന പദ്‌മനാഭപുരം കൊട്ടാരം

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (15:36 IST)
തിരുവനന്തപുരത്ത് നിന്ന് 50 കീലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ തക്കലെയിലാണ് പദ്‌മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാ‍ജ വംശത്തിന്‍റെ ഔദ്യോഗിക വസതിയായിരുന്നിത്. 1601 എ.ഡിയില്‍ ഇര്‍വി ഇര്‍വി വര്‍മ്മ കുലശേഖര പെരുമാളാണ് ഇത് പണി കഴിപ്പിച്ചത്. 
 
കല്‍ക്കുളം കൊട്ടാരമെന്നായിരുന്നു ഇതിന്‍റെ പേര് പിന്നീട് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇതിന്‍റെ പേര് പദ്‌മനാഭ പുരം കൊട്ടാരമെന്നാക്കി മാറ്റി. 6.5 ഏക്കറിയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 
 
പിന്നീട് അധികാരമേറിയ ധര്‍മ്മരാജ തിരുവിതാംകൂറിന്‍റെ തലസ്ഥാനം പദ്‌മനാഭപുരത്ത് നിന്ന് തിരുവിതാംകൂറിലേക്ക് മാറ്റി. പിന്നീട്, തിരുവിതാംകൂര്‍ കുടുംബം ഈ കൊട്ടാരം പൈതൃക സ്വത്താ‍യി സംരക്ഷിച്ചു. 
 
1956 ല്‍ കേരള സംസ്ഥാനം രൂപികരിച്ചപ്പോള്‍ ഇതിന്‍റെ ഉടമസ്ഥാവകാശം കേരള സര്‍ക്കാരിനായി. കൊട്ടാരത്തില്‍ നിന്നുള്ള വരുമാനം കേരളവും തമിഴ്നാടും ഒരുമിച്ച് പങ്കിടുന്നു.
 
മരം കൊണ്ടും, കല്ലു കൊണ്ടുമുള്ള ശില്‍പ്പങ്ങള്‍, തോക്കുകള്‍, പരിചകള്‍, തിരുവിതാംകൂറിലെ നാണയങ്ങള്‍, കുന്തങ്ങള്‍ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1994 ല്‍ പുരാതന ശൈലിയില്‍ ഒരു കെട്ടിടം പണിത് എല്ലാ പുരാതന വസ്തുക്കളും അങ്ങോട്ട് മാറ്റി. 
 
കൊട്ടാ‍രത്തെ പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 
 
1 പൂമുഖം
 
2 മന്ത്രശാല( കൌണ്‍സില്‍ ഹാള്‍)
 
3 മണിമേട( ക്ലോക്ക് ടവര്‍)
 
4 നാടകശാല( കഥകളി നടന്നിരുന്ന സ്ഥലം)
 
5 ഊട്ടുപ്പുര( ഡൈനിംഗ് ഹാള്‍)
 
6 തൈക്കൊട്ടാരം( അമ്മ കൊട്ടാരം)
 
7 നവരാത്രി മണ്ഡപം
8 ഇന്ദ്ര വിലാസം
 
9 ചന്ദ്രവിലാസം എന്നിവയാണ് അവ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments