Webdunia - Bharat's app for daily news and videos

Install App

ജൂതന്‍മാരുടെ മട്ടാഞ്ചേരി

Webdunia
PROPRO
ലോകത്തിന്‍റെ ഏതു കോണിലും ഒരു മലയാളിയുണ്ടാകുമെന്ന പ്രയോഗം മലയാളിയെയും കേരളത്തെയും കുറിച്ചുള്ള ഏത് ചര്‍ച്ചയിലും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ മലയാളികള്‍ ലോക പൌരന്‍മാരായി മാറുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലെത്തിയ അഭയാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കുമൊക്കെ തങ്ങളുടെ പൂര്‍വികന്‍മാര്‍ അഭയം നല്‍കിയിരുന്നു എന്ന സത്യം മലയാളികള്‍ പോലും പോകാറുണ്ട്.

അറബികളും,പോര്‍ച്ചുഗീസുകാരും, ഫ്രഞ്ചുകാരും, ജര്‍മ്മന്‍കാരും എല്ലാം ഇത്തരത്തില്‍ മലയാളികളുടെ ആതിഥ്യ മര്യാദ അറിഞ്ഞവരാണെങ്കിലും കേരളത്തിന് ചരിത്രപരമായി ഏറ്റവും പഴക്കമുള്ള സാംസ്കാരിക ബന്ധമുള്ളത് ജൂത വംശജരുമായാണ്. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്രായേലില്‍ നിന്നുള്ള ജൂതര്‍ കേരളത്തിലെത്തിയിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.

കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള ജൂത തെരുവില്‍ ഇന്നും നിരവധി ജൂത കൂടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടുമെല്ലാം കൊച്ചിക്കാരണെങ്കിലും തങ്ങളുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നു. അതിനാല്‍ തന്നെ ജൂത തെരുവിലെ കാഴ്ചകളും ജൂതരുടെ ഉത്സവങ്ങളുമൊക്കെ വലിയ ടൂറിസം ആകര്‍ഷണങ്ങളായി വളരുകയാണ്.

മട്ടാഞ്ചേരിയിലെ സിനഗോഗും ജൂതരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും നിറഞ്ഞ തെരുവുമൊക്കെ നേരത്തെ തന്നെ മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ടൂറിസം മേഖല വളര്‍ന്നതോടെ ദേശീയ, വിദേശ ടൂറിസ്റ്റുകളും ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു.

ജൂത ഉത്സവങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെ വിവിധ ഉത്സവങ്ങളാണ് ജൂതരുടേതായി മട്ടാഞ്ചേരിയില്‍ അരങ്ങേറുന്നത്. ഈജിപ്തിന്‍റെ അടിമത്വത്തില്‍ നിന്ന് ഇസ്രായേലികള്‍ക്ക് മോചനം ലഭിച്ചതിന്‍റെ ഓര്‍മ്മ പുതുക്കുന്ന പെസഹയാണ് ഇവരുടെ ഏറ്റവും പ്രധാന ആഘോഷം. മാര്‍ച്ച് മാസത്തിലൊ ഏപ്രിലിലൊ ആണ് പെസഹാ അഘോഷം. ഇതിന് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം പെന്തക്കോസ്ത് ദിനം ആചരിക്കും. സെപ്തംബറിലൊ ഒക്ടോബറിലൊ ആണ് ജൂതരുടെ പുതുവര്‍ഷം വന്ന് ചേരുന്നത്. ഈ ദിനത്തിലും വന്‍ ആഘോഷ പരിപാടികള്‍ അരങ്ങേറും. ജൂതരുടെ പുനരര്‍പ്പണ ദിനമായ ഹനൂക്കയാണ് വര്‍ഷത്തിലെ അവസാന ജൂത ഉത്സവം. നവംബറിലൊ ഡിസംബറിലൊ നടക്കുന്ന ഹനൂക്ക ‘ദീപങ്ങളുടെ ഉത്സവം’ എന്നും അറിയപ്പെടുന്നു.

ക്രിസ്തു വര്‍ഷം 72ലാണ് ജൂതര്‍ ആദ്യമായി കൊച്ചിയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. ജെറുസലേമിലെ രണ്ടാം ജൂത ദേവാലയം തകര്‍ക്കപ്പെട്ട ശേഷം ഇവര്‍ കൊച്ചിയിലേക്ക് പാലായനം ചെയ്യുകയായിരുന്നുവത്രെ. മട്ടാഞ്ചേരിയിലും പരിസരപ്രദേശങ്ങളുമായി ഇവര്‍ പിന്നീട് സ്ഥിരതാമസമാക്കുകയായിരുന്നു.

കൊച്ചി നഗരത്തില്‍ നിന്ന് മട്ടാഞ്ചേരിയിലേക്ക് പത്ത് കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് കൊച്ചിയും റെയില്‍വേ സ്റ്റേഷന്‍ എറണാകുളവുമാണ്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം മട്ടാഞ്ചേരിയില്‍ എത്തിച്ചേരാവുന്നതാണ്. പോര്‍ച്ചൂഗീസുകാര്‍ നിര്‍മ്മിച്ച മട്ടാഞ്ചേരി കൊട്ടാരം, നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ധര്‍മ്മനാഥ് ജൈന ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് പ്രധാന ആ‍കര്‍ഷണങ്ങള്‍.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

Show comments