Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ താരങ്ങള്‍ക്ക് കോച്ചിന്‍റെ ‘കാമശാസ്ത്രം’

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (19:18 IST)
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോച്ച് ഗാരി കേര്‍സ്റ്റന്‍റെ വക ഒരു അപൂര്‍വ്വ ഉപദേശം. നന്നായി സെക്സിലേര്‍പ്പെടാനും ഗ്രൌണ്ടിലെ പ്രകടനം മെച്ചപ്പെടുത്താനുമാണ് കേര്‍സ്റ്റന്‍റെ ഉപദേശം.

ടീമംഗങ്ങളുടെ ഇടയില്‍ വിതരണം ചെയ്ത രഹസ്യലഘുലേഖയിലൂടെയാണ് കേര്‍സ്റ്റന്‍റെ അഭ്യര്‍ത്ഥന. മാനസികാരോഗ്യവിദഗ്ധന്‍ പാഡി അപ്റ്റോണിന്‍റെ ഉപദേശപ്രകാരമായിരുന്നു കേര്‍സ്റ്റന്‍റെ നീക്കം. സുഖകരമായ ലൈംഗികത മനസിന്‍റെ പിരിമുറുക്കമകറ്റുമെന്ന തത്വമാണ് രഹസ്യദൂതിലൂടെ കേര്‍സ്റ്റന്‍ ശിഷ്യരുടെ ചെവിയിലോതിയിരിക്കുന്നത്.

നല്ല ലൈംഗികതയുടെ ഗുണവശങ്ങള്‍ ലഘുലേഖയില്‍ അക്കമിട്ടു വിവരിക്കുന്നു. നല്ല സെക്സിലൂടെ ശരീരത്തിന് ഉന്‍‌മേഷവും ഉണര്‍വ്വുമുണ്ടാക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ എന്ന ഹോര്‍മോണിന്‍റെ അളവ് വര്‍ദ്ധിക്കും. കൂടുതല്‍ ബലവും ഊര്‍ജ്ജവും ആക്രമണോത്സുകതയും മത്സരത്വരയും ശരീരത്തിന് പകരാന്‍ ഇതിനാകും. ഏതാനും മാസങ്ങള്‍ സെക്സിലേര്‍പ്പെടാതിരുന്നാല്‍ ശരീരത്തില്‍ ഈ ഹോര്‍മോണിന്‍റെ അളവ് കുറയുമെന്നും ആക്രമണോത്സുകത ആനുപാതികമായി നഷ്ടപ്പെടുമെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ താരമായ കേര്‍സ്റ്റന്‍ ലഘുലേഖയിലെ വിവരങ്ങള്‍ സാധൂകരിക്കാനായി കേപ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടേയും കായിക വിദഗ്ധരുടെയും അഭിപ്രായവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതുവരെ കല്യാണം കഴിക്കാത്തവര്‍ക്കും കേര്‍സ്റ്റന്‍ വഴി ഉപദേശിക്കുന്നുണ്ട്. സാങ്കല്‍‌പിക പങ്കാളിയെ നന്നായി മനസില്‍ വിചാരിക്കണമെന്നാണ് ഉപദേശം.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്