Webdunia - Bharat's app for daily news and videos

Install App

എയ്ഡ്‌സിനെതിരെ ക്രിക്കറ്റ് താരങ്ങള്‍

Webdunia
ചൊവ്വ, 25 നവം‌ബര്‍ 2008 (16:49 IST)
PROPRO
ഐ സി സി യുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യാ ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിലെ ചെറിയ ഇടവേള രാജ്യത്തെ എയ്‌ഡ്സ് രോഗികളെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു.

ഡിസംബര്‍ 1 ന് ലോക എയ്ഡ്സ് ദിനത്തില്‍ ഇന്ത്യയിലെ എയ്‌ഡ്സ് ബാധിതരായ യുവാക്കളെ സന്ദര്‍ശിക്കാന്‍ ഇരു ടീമും സമയം കണ്ടെത്തുകയാണ്. ഐ സി സിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനം. രോഗത്തിനെതിരെ നടക്കുന്ന അഞ്ച് വര്‍ഷം നീളുന്ന പ്രചരണ പരിപാടിയുടെ ഭാഗമായിട്ടാണ്.

അന്നേ ദിവസം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ടീമുകള്‍ ലോകത്തുടനീളം എയ്ഡ്സ് ബാധിച്ചിരിക്കുന്നവരെ പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായി ചുവപ്പ് റിബണ്‍ അണിയും. ഇന്ത്യയും ഇംഗ്ലണ്ടും ഇന്ത്യയിലെ എയ്ഡ്സ് ബാധിതരായ യുവാക്കളെ സന്ദര്‍ശിക്കുമെന്നും ഐ സി സി യുടെ പ്രത്യേക പ്രസ്താവനയില്‍ പറയുന്നു.

2003 ല്‍ യു എന്‍ തുടങ്ങിയ എയ്ഡ്‌സ് പരിപാടികളില്‍ ആദ്യം പങ്കാളികളായ സ്പോര്‍ട്സ് സംഘടന ഐ സി സി ആയിരുന്നു. യൂണിസെഫ് ഗ്ലോബല്‍ മീഡിയ എയ്ഡ്സ് ഇനിഷ്യേറ്റീവ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായും ഐ സി സി പങ്കാളിത്തം ഉറപ്പ് വരുത്തിയിരിക്കുക ആണ്.

കായിക രംഗത്ത് കൂടി ജനപങ്കാളീത്ത പ്രവര്‍ത്തനങ്ങള്‍ എന്ന ആശയമാണ് യു എന്‍ എയ്‌ഡ്സ് - ഐ സി സി ഒന്നിക്കലിലൂടെ നടത്തിയിരിക്കുന്നത്.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India Champions vs South Africa Champions: ഡിവില്ലിയേഴ്‌സിന്റെ ചൂടറിഞ്ഞ് ഇന്ത്യ; സൗത്താഫ്രിക്ക ചാംപ്യന്‍സിനോടു തോല്‍വി

India vs England: നിങ്ങളെന്തിനാണ് ഇങ്ങനെ സൗഹൃദം കാണിക്കുന്നതെന്ന് മക്കല്ലം ചോദിച്ചു, മൂന്നാം ദിവസം നടന്ന സംഭവമാണ് കളി മാറ്റിയത്: ഹാരി ബ്രൂക്ക്

മോനെ പൃഥ്വി, കണ്ട് പഠിയെടാ...സർഫറാസ് ഖാനെ പോലെ ഫിറ്റാകാൻ ഉപദേശിച്ച് കെവിൻ പീറ്റേഴ്സൺ

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

Show comments