Webdunia - Bharat's app for daily news and videos

Install App

കാകയ്‌ക്കും പ്രിയം റൊണാള്‍ഡോ

Webdunia
വെള്ളി, 11 ഏപ്രില്‍ 2008 (16:26 IST)
PROPRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലൂടെ ലോകം മുഴുവന്‍ ഫുട്ബോള്‍ ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയ പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കളിക്കാര്‍ക്കിടയിലും ആരാധകരെ സൃഷ്ടിക്കുന്നു. ഇറ്റാലിയന്‍ക്ലബ്ബ് എസി മിലാന്‍റെ പ്ലേ മേക്കര്‍ കാക തന്നെ താന്‍ ക്രിസ്ത്യാനോയുടെ ആരാധകനാണെന്ന് വ്യക്തമാക്കുകയാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിയില്‍ എത്തിയിരിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു കപ്പ് നേടാനുള്ള സാധ്യതകള്‍ കാക കല്‍പ്പിക്കുന്നത് തന്നെ ക്രിസ്ത്യാനോയുടെ മാന്ത്രികതയുടെ പേരിലാണ്. മാഞ്ചസ്റ്റര്‍ കളിക്കുന്നത് ഏറ്റവും മികച്ച ഫുട്ബോളാണെന്നും കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം എന്നാലും താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണെന്നും ബ്രസീലിന്‍റെയും എ സി മിലാന്‍റെയും മികച്ച താരം വ്യക്തമാക്കുന്നു.

ലോകത്തില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും മിടുക്കനായ കളിക്കാരനാണ് ക്രിസ്ത്യാനോ എന്ന് ഇറ്റലിയിലെ സ്കൈ സ്പോര്‍ട്‌സിനോടാണ് കാക പറഞ്ഞത്. ഇത്തവണത്തെ മികച്ച താരത്തിനുള്ള ബാള്ളന്‍ ഡി ഓര്‍ പുരസ്ക്കാരവും കാക കല്‍പ്പിക്കുന്നത് ക്രിസ്ത്യാനോയ്‌ക്കാണ്. കഴിഞ്ഞ തവണ ഈ പുരസ്ക്കാരം നേടിയ താരമാണ് കാക.

കഴിഞ്ഞ തവണ സ്വന്തം മിലാനെ കപ്പ് നേടുന്നതിനു സഹായിച്ച കാകയ്‌ക്ക് ഇത്തവണ ടീമിനെ മുന്നോട്ട് നയിക്കാനായില്ല. എന്നാല്‍ ഒരു പക്ഷേ ഇംഗ്ലീഷ് ക്ലബ്ബുകള്‍ കലാശക്കളി കളിച്ചേക്കാനും മതിയെന്ന് വിലയിരുത്തുന്നു. പതിവ് പോലെ ഇംഗ്ലീഷ് ടീമുകള്‍ മികച്ച ഫുട്ബോളാണ് കളിക്കുന്നതെന്നും ഇംഗ്ലീഷ് ഫൈനലാ‍ണ് പ്രതീക്ഷിക്കുന്നതെന്നും കാക പ്രവചിക്കുന്നു.

മാഞ്ചസ്റ്ററിനു അഭിമുഖമായി ചെല്‍‌സിക്കാണ് താരം സാധ്യത കല്‍പ്പിക്കുന്നത്. ഈ കളിയില്‍ ഇപ്പോഴത്തെ മികച്ച താരം ക്രിസ്ത്യാനോയുടെ പ്രകടനം നിര്‍ണ്ണായകമാകും. ലോക നിലവാരത്തില്‍ കളിക്കുന്ന താരമാണ് ക്രിസ്ത്യാനോ. മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ വേണ്ടി വരുന്ന മറ്റ് മാനദണ്ഡങ്ങള്‍ യൂറോയില്‍ പ്രതിഫലിക്കുമെന്നും കാക വ്യക്തമാക്കി.

അതു പോലെ തന്നെ ബാഴ്‌സിലോണയുടെ അര്‍ജന്‍റീന താരം ലയണെല്‍ മെസ്സിയുടെയും ലിവര്‍പൂളിന്‍റെ സ്പാനിഷ് ഗോളടിവീരന്‍ ഫെര്‍ണാണ്ടോ ടോറസിന്‍റെ പ്രകടനവും മഹനീയമാണെന്ന് കാക പറയുന്നു. സ്വന്തം ടീമായ എ സി മിലാന്‍ അടുത്ത തവണയും ചാമ്പ്യന്‍സ് ലീഗ് കളിക്കുമെന്ന് തന്നെയാണ് കാക പ്രതീക്ഷിക്കുന്നത്. ഇറ്റാലിയന്‍ സീരി എ യില്‍ ആറ് മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുമ്പോള്‍ ലീഗ് പട്ടികയില്‍ നാലാമതാണ് സാന്‍സീറൊ ക്ലബ്ബ്

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാബർ സ്ഥിരം പരാജയം നേട്ടമായത് ഹിറ്റ്മാന്, ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്

ദുബെയെ പറ്റില്ല, അശ്വിനൊപ്പം വിജയ് ശങ്കറെ നൽകാൻ, സഞ്ജുവിനെ സ്വന്തമാക്കാൻ ഓഫറുമായി ചെന്നൈ

ഓണ്‍ലി ഫാന്‍സിന്റെ ലോഗോയുള്ള ബാറ്റുമായി കളിക്കണം, ഇംഗ്ലണ്ട് താരത്തിന്റെ ആവശ്യം നിരസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

വീട്ടിൽ തിരിച്ചെത്തുമോ എന്നുറപ്പില്ലാതെ ജവാന്മാർ അതിർത്തിയിൽ നിൽക്കുമ്പോൾ ക്രിക്കറ്റ് എങ്ങനെ കളിക്കും?, വിമർശനവുമായി ഹർഭജൻ

ICC Women's T20 Rankings: ഐസിസി വനിതാ ടി20 റാങ്കിംഗ്: നേട്ടമുണ്ടാക്കി ദീപ്തി ശർമ, സ്മൃതി മന്ദാന മൂന്നാം സ്ഥാനത്ത്

Show comments