Webdunia - Bharat's app for daily news and videos

Install App

ക്രിസ്ത്യാനോയ്ക്ക് 100 ഗോള്‍

അഭയന്‍ പി എസ്

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2008 (17:05 IST)
PROPRO
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ കേഴുന്നുണ്ടാകണം. കാരണം പ്രതിഭാധനരായ ഒട്ടേറെ പ്രമുഖര്‍ നിരയില്‍ ഉണ്ടെങ്കിലും മാഞ്ചസ്റ്ററും പ്രീമിയര്‍ ലീഗിലെ മറ്റ് ക്ലബ്ബുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഏഴാം നമ്പര്‍ ധാരിയായ പോര്‍ച്ചുഗീസ് വിംഗര്‍ തന്നെ.

ലിവര്‍പൂളിന്‍റെ ദൌര്‍ഭാഗ്യമാണ് മാഞ്ചസ്റ്ററിനു തുണയായി ഭവിച്ചത്. ശനിയാഴ്ച ക്രിസ്ത്യാനോ ഇരട്ടഗോള്‍ നേടിയപ്പോള്‍ ലിവര്‍പൂളിനു ഇക്കാര്യം മനസ്സിലായി കാണണം.

ശനിയാഴ്ച സ്റ്റോക്കിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ 5-0 നു മാഞ്ചസ്റ്റര്‍ ജയിച്ച മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയാണ് താരം മാഞ്ചസ്റ്ററിനായി 100 ഗോള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സീസണീല്‍ 43 ഗോളടിച്ച താരത്തിനു ഈ സീസണില്‍ ഒമ്പതു ഗോള്‍ മാത്രം അടിച്ചാല്‍ മതിയായിരുന്നു 100 ല്‍ എത്താന്‍.

2003 ലായിരുന്നു പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്ററില്‍ എത്തിയത്. പോര്‍ച്ചുഗലിലെ ഒരു പ്രദര്‍ശന മത്സരമാണ് ക്രിസ്ത്യാനോയെ മാഞ്ചസ്റ്ററില്‍ എത്തിച്ചതും. ക്രിസ്ത്യാനോയുടെ ടീം സ്പോര്‍ട്ടിംഗ് ജോസ് അല്‍‌വലാഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ പ്രതിരോധ നിരയെ ചിന്നഭിന്നമാക്കി 3-1 നു തോല്‍പ്പിച്ചു.

PROPRO
എന്നാല്‍ കളികഴിഞ്ഞ് നാട്ടിലെത്തിയ മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന് തങ്ങളെ വിഷമിപ്പിച്ച പതിനാറുകാരനെ ടീമില്‍ എടുക്കേണ്ടി വന്നു. മറ്റു കളിക്കാര്‍ പയ്യന്‍റെ ആരാധകരായി മാറിയതായിരുന്നു ഇതിനു കാരണം. എന്നാല്‍ പിന്നീട് ബെക്കാം, വെറോണ്‍, വിയേര തുടങ്ങിയ വന്‍ താരങ്ങളെ ഫെര്‍ഗൂസന്‍ വിറ്റത് ഈ പയ്യന്‍റെ മികവില്‍ വിശ്വസിച്ചു മാത്രമാണ്.

12.24 ദശലക്ഷം പൌണ്ടിനു 2002-03 സീസണില്‍ താരത്തെ സ്വന്തമാക്കുകയും ചെയ്തു. പയ്യന്‍റെ കഴിവ് തിരിച്ചറിഞ്ഞ ഫെര്‍ഗൂസണ്‍ ബെസ്റ്റ്, ബ്രയാന്‍ റോബിന്‍സണ്‍, എറിക് കന്‍റോണ, ഡെവിഡ് ബെക്കാം തുടങ്ങിയ താരങ്ങള്‍ ധരിച്ച ഏഴാം നമ്പറായിരുന്നു നല്‍കിയത്. നമ്പര്‍ 28 ചോദിച്ചു വാങ്ങാനിരുന്ന ക്രിസ്ത്യാനോയോട് ഈ നമ്പര്‍ ധരിക്കാന്‍ യോഗ്യന്‍ നീയാണ് എന്നായിരുന്നു ഫെര്‍ഗൂസന്‍ പറഞ്ഞത്.

എന്നാല്‍ കളിക്കാനും കളിപ്പിക്കാനും ഗോളടിക്കാനും അറിയാവുന്ന ക്രിസ്ത്യാനോയെ നിര്‍ഭാഗ്യം കൊണ്ടാണ് ലിവര്‍പൂളിനു നഷ്ടമായത്. പതിനാറാം വയസ്സില്‍ ലിവര്‍പൂള്‍ പരിശീലകന്‍ ജെറാഡ് ഹൌളിയര്‍ ക്രിസ്ത്യാനോയുടെ പ്രകടനം കാണാന്‍ എത്തി. താരത്തിന്‍റെ പന്തടക്കം ഇഷ്ടമായെങ്കിലും ടീമില്‍ എടുക്കാന്‍ തയ്യാറായില്ല. കളിച്ചു കുറെക്കൂടി തെളിയട്ടെ എന്നായിരുന്നു ഹൌളിയറുടെ മറുപടി.

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

Show comments