Webdunia - Bharat's app for daily news and videos

Install App

രാവണവേഷം: ഭാജിക്ക് ചുവടുതെറ്റി

Webdunia
PROPRO
ഇന്ത്യന്‍ ക്രിക്കറ്റിലെ കുരുത്തക്കേടുകളുടെ അശാന്‍ ഹര്‍ഭജന്‍സിംഗ് വീണ്ടും പുലിവാല്‍ പിടിച്ചു. എന്തു ചെയ്താലും വിവാദമുണ്ടാകുന്ന ഹര്‍ഭജന്‍സിംഗ് ഒരു റിയാലിറ്റി ഷോയില്‍ നൃത്തം ചെയ്തതാണ് പുതിയ വിവാദം. സിഖ് മതാധികാരമുള്ള അകാല്‍ തക്ത് താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ടെലിവിഷനിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ നായികാനായകന്‍‌മാരായി വരുന്ന റിയാലിറ്റി ഷോയില്‍ മോണാ സിംഗിനൊപ്പം കളിച്ച നൃത്തത്തിലാണ് താരത്തിന്‍റെ ചുവടു തെറ്റിയത്. എന്തായാലും താരം മതാക്ഷേപത്തിന്‍റെ പേരില്‍ താരം പൊതുമാപ്പ് പറയണം എന്ന ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ എത്തി

രാവണനെ പോലെ വേഷം ധരിച്ച് നെറ്റിയില്‍ സുന്ദരന്‍ പൊട്ടൊക്കെ വച്ചായിരുന്നു ഹര്‍ഭജന്‍റെ ഡാന്‍‌സ്. പല ടെലിവിഷന്‍ ചാനലുകളിലൂടെ സംഭവം എല്ലാവരും കാണുക കൂടി ചെയ്തപ്പോള്‍ സംഗതി ഗംഭീരമായി. താരത്തെ മാപ്പ് പറയിക്കാതെ വിടില്ല എന്ന ലൈനിലാണ് മതാനുയായികളുടെ പോക്ക്.

സിഖ് സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് കരുതുന്നുണ്ടെങ്കിലും ഹര്‍ഭജനെതിരെ ആരും പരാതി ഇതുവരെ എഴുതി നല്‍കിയിട്ടില്ല. ‘ഏക് ഖിലാഡി ഏക് ഹസീന’ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഹര്‍ഭജന്‍റെ നൃത്തം. തന്‍റെ വ്യക്തിത്വത്തിലെ മറ്റൊരു സവിശേഷത കൂടി ആരാധകര്‍ക്ക് സമ്മാനിക്കുക എന്നു ചിന്തിച്ചാണ് വിവാദ നായകന്‍ ഹര്‍ഭജന്‍ സിംഗ് നൃത്തം അവതരിപ്പിക്കാന്‍ എത്തിയത്.

നേരത്തെ ഒരു ഫാഷന്‍ ഷോയില്‍ മുടി അഴിച്ചിട്ടു പ്രത്യക്ഷപ്പെട്ടതിനും മതാദ്ധ്യക്ഷരുടെ രൂക്ഷ വിമര്‍ശനത്തിനു ഹര്‍ഭജന്‍ പാത്രമായിരുന്നു. ക്രിക്കറ്റ് കളത്തില്‍ ആവശ്യത്തിനു വേറെയും വിവാദം താരത്തിനുണ്ട്.

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

ബാബർ സ്ഥിരം പരാജയം നേട്ടമായത് ഹിറ്റ്മാന്, ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്

ദുബെയെ പറ്റില്ല, അശ്വിനൊപ്പം വിജയ് ശങ്കറെ നൽകാൻ, സഞ്ജുവിനെ സ്വന്തമാക്കാൻ ഓഫറുമായി ചെന്നൈ

Show comments