Webdunia - Bharat's app for daily news and videos

Install App

സിന്ധുവിനും മുന്നേ പൊന്നണിഞ്ഞ മാനസി, ആരും അറിഞ്ഞില്ല; ഒടുവിൽ സിന്ധു നേരിട്ടെത്തി

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (18:39 IST)
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന്റെ ചരിത്രനേട്ടം എല്ലാവരും ആഘോഷിച്ചപ്പോള്‍ അതിനും മുന്നേ സ്വർണത്തിലേക്ക് കുതിച്ച് കയറിയ മാനസിയെന്ന പെൺകുട്ടിയെ അധികം ആരും അറിഞ്ഞില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലില്‍ നിന്ന് തന്നെയാണ് മാനസിയും സ്വർണം അണിഞ്ഞത്. 
 
പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കിരീടമുയര്‍ത്തിയ മാനസി നയന ജോഷിയെ അഭിനന്ദിക്കാനും ആരുമെത്തിയില്ല. സിന്ധുവിനും മുന്നേ ഇന്ത്യയ്ക്കായി പൊന്നണിഞ്ഞ മാനസിയെ ഇന്ത്യൻ ജനത കാണാതെ പോവുകയായിരുന്നു.
 
ആരും തന്നെ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതാകും ശരി. സിന്ധുവിനെ നേരിട്ട് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പോലും മാനസിയുടെ വിജയം കണ്ടില്ല. നരേന്ദ്ര മോദിയേയും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവിനേയും തങ്ങളുടെ ഈ ചരിത്ര നേട്ടത്തെ കുറിച്ച് മാനസി ട്വീറ്റിലൂടെയാണ് അറിയിച്ചത്. പിന്നാലെ കായികമന്ത്രി വിജയിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. 
 
ഒടുവിൽ, മാനസിയെ അഭിനന്ദിച്ച് സിന്ധു നേരിട്ടെത്തിയിരിക്കുകയാണ്. തനിക്കും മുന്നേ ഇന്ത്യയ്ക്കായി സ്വർണമണിഞ്ഞവളെ അഭിനന്ദനങ്ങൾ കൊണ്ട് പുൽകുകയാണ് സിന്ധു. 2011-ല്‍ സംഭവിച്ച റോഡപകടത്തില്‍ മാനസിയുടെ ഇടത്തെ കാല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ തളരാത്ത മനസ്സുമായി കോര്‍ട്ടിലേക്ക് തിരിച്ചുവന്ന താരത്തിന്റെ പോരാട്ട വീര്യത്തിനുള്ള പ്രതിഫലമാണിപ്പോൾ ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments