Webdunia - Bharat's app for daily news and videos

Install App

അവള്‍ ഒരാളെ സ്നേഹിച്ചു, പക്ഷേ അതവളുടെ മാനത്തിനും ജീവനും ഒരു വിധി കല്‍പ്പിച്ചു - മരണ വിധി!

അറബിയെ സ്നേഹിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ റേപ്പ് ചെയ്യാനും കൊല്ലാനും ക്വട്ടേഷന്‍ കൊടുത്തത് വീട്ടുകാര്‍

Webdunia
ചൊവ്വ, 25 ജൂലൈ 2017 (09:20 IST)
ലണ്ടനിലെ ഫ്ലാറ്റില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയെ കൊല്ലുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് അവളുടെ കുടുംബക്കാര്‍ തന്നെയെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജൂലൈ 19നാണ് ഇന്ത്യന്‍ വംശജയും മുസ്ലീമുമായ സെലിന്‍ ഡൂഖ്റാന്‍ കൊല്ലപ്പെട്ടത്. അതിക്രൂരമായ രീതിയിലായിരുന്നു സെലിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
 
കേസിന്റെ തുടക്കം മുതലേ സെലിന്റെ വീട്ടുകാര്‍ക്ക് മേല്‍ പൊലീസിന് ഒരു സംശയമുണ്ടായിരുന്നു. ഈ സംശയങ്ങള്‍ ശക്തമാകുന്ന രീതിയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അറബിയുമായി സ്നേഹത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പൊലിസ് പറയുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടതെന്ന് ഇന്നലെ നടന്ന വിചാരണക്കിടെ കോടതിയെ ബോധിപ്പിച്ചിരുന്നു. 
 
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം കഴുത്തറുത്തുകൊല്ലുകയായിരുന്നു. സെലിനോടൊപ്പം മറ്റൊരു പെണ്‍കുട്ടിയേയും ആക്രമികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ആക്രമണത്തിന് വിധേയയായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
 
സെലിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ മുജാഹിദ് അര്‍ഷിദ് (33, )  വിന്‍സെന്റ് ടപ്പു(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊല്ലാന്‍ ശ്രമിക്കുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്ത കുറ്റങ്ങളും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ചില നിയമകാരണങ്ങളാലാണ് രണ്ടാമത്തെ യുവതിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
 
സെലിന്‍ ഒരു അറബ് യുവാവിനെ പ്രണയിച്ചിരുന്നു. എന്നാല്‍, ഇതിനെ അവളുടെ കുടുംബം എതിര്‍ത്തു. പക്ഷേ തന്റെ പ്രണയത്തില്‍ നിന്നും പിന്തിരിയാന്‍ സെലിന്‍ തയ്യാറായില്ല. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. സെലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് അവളുടെ വീട്ടുകാര്‍ തന്നെയാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments