Webdunia - Bharat's app for daily news and videos

Install App

ഇത് എന്റെ ശാപമല്ല പകരം അഭിമാനമാണ്: ആ വലിയ മറുകിനെ കളിയാക്കിയവർക്ക് മുന്നിൽ വിജയിച്ച് കാണിച്ച് അവൾ

ആ വലിയ മറുകിനെ കളിയാക്കിയവർക്ക് മുന്നിൽ വിജയിച്ച് കാണിച്ച് മരിയാന

Webdunia
വ്യാഴം, 11 മെയ് 2017 (12:04 IST)
മോഡലിങ് രംഗത്തു തിളങ്ങാൻ  സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് പലരും പറയുന്നത്. എന്നാല്‍ 
അത്തരം ചിന്താഗതികളെയൊക്കെ മാറ്റി മറയ്ക്കുകയാണ് മരിയാന മെൻഡെസ് എന്ന ഇരുപത്തിനാലുകാരി. വിജയകരമായാണ് മരിയാന ഇന്ന് മോഡലിങ് രംഗത്തു പ്രവർത്തിക്കുന്നത്. മരിയാനയുടെ മുഖത്ത് അസാധാരണ വലിപ്പത്തിലുള്ള ആ മറുകായിരുന്നു ഈ ഇരുപത്തിനാലുകാരിയുടെ ശാപം.
 
ബ്രസീൽ സ്വദേശിയായ മരിയാനയുടെ മൂക്കും വലത്തെകണ്ണും കവിളിന്റെ ഭാഗങ്ങളിലുമായി പടർന്നു കിടക്കുന്ന ആ കറുത്ത മറുക് കൂട്ടികാലം തൊട്ടേ അവളെ കളിയാക്കാന്‍ ഉള്ള ഒരു ഉപാതിയായിരുന്നു. പതിനായിരത്തിൽ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതരം മറുകായിരുന്നു അത്. 
 
ആ മറുക് ഭാവിയില്‍ പ്രശനമാകുമോ എന്ന ഭയം മരിയാനയുടെ വീട്ടുക്കാരെ അലട്ടിയിരുന്നു. അഞ്ചാം വയസിൽ അവൾക്കൊരു ലേസർ സർജറിക്ക് വിധേയയാക്കി. പക്ഷേ ഏതാനും സെഷനുകൾ കഴിഞ്ഞപ്പോഴും മരിയാനയുടെ മറുകിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. മറുക് സൗന്ദര്യത്തിനൊരു കുറവായി തോന്നാത്ത മരിയാന മോഡലിങ്ങിന്റെ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുകയായിരുന്നു. 
 
ഞാൻ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ വളരെ സുന്ദരിയായാണ് എനിക്കു തോന്നാറുളളത്, കാരണം എനിക്കൊരു മറുകുണ്ടല്ലോ. അതു തുറിച്ചു നോക്കുന്നവരും ഇഷ്ടപ്പെടാതെ നോക്കുന്നവരുമൊക്കെയുണ്ട്, പക്ഷേ അതൊന്നും എനിക്കൊരു പ്രശ്നമില്ല. ഞാൻ ഈ മറുകില്‍ അഭിമാനിക്കുന്നവളാണെന്നാണ് മരിയാന പറയുന്നത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

അടുത്ത ലേഖനം
Show comments