ഇവന്‍ ഹംസ, ബിന്‍ ലാദന്‍റെ മകന്‍; അല്‍‌ക്വയ്ദയ്ക്ക് ഇനി ജൂനിയര്‍ ലാദന്‍ തലവന്‍

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (21:46 IST)
അല്‍ക്വയ്ദയ്ക്ക് പുതിയ നേതൃത്വം വരുന്നു. ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദനാണ് അല്‍ക്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബിന്‍ ലാദന്‍റെ 20 മക്കളില്‍ പതിനഞ്ചാമനായ ഹംസ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ഭീകരസംഘടനയെ നയിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഐ എസിന്‍റെ ബലം കുറയുന്ന പശ്ചാത്തലത്തില്‍ വീണ്ടും അല്‍ക്വയ്ദ എല്ലാ ഭീകരസംഘടനകളുടെയും നേതൃത്വത്തിലേക്ക് എത്തുമെന്നും അതിന് ചുക്കാന്‍ പിടിക്കുക ഹംസ ആയിരിക്കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ വാര്‍ഷികത്തില്‍ അല്‍ക്വയ്ദ തന്നെ ഹംസ ബിന്‍ ലാദന്‍റെ ചിത്രം പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. 
 
ഹംസയെക്കുറിച്ച് നേരത്തേതന്നെ അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നു. തന്‍റെ പിന്‍‌ഗാമിയായി ഒസാമ, ഹംസയെ കണ്ടിരുന്നോ എന്നതിന് സ്ഥിരീകരണമില്ല. എന്നാല്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്‍ നിന്ന് ഹംസയെ സംരക്ഷിച്ചുപിടിക്കാന്‍ ഒസാമ എപ്പോഴും ശ്രമിച്ചിരുന്നതായാണ് വിവരം. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments