Webdunia - Bharat's app for daily news and videos

Install App

കാട്ടുകൊമ്പനെന്ത് അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗര്‍: സവാരിക്കിടെ അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറിനെ ആനയോടിച്ചു- വിഡീയോ

ആഫ്രിക്കന്‍ കാട്ടിലൂടെ സവാരി നടത്തുന്നതിനിടെ ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറിനെ ആന ഓടിച്ചു

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (10:35 IST)
ആഫ്രിക്കന്‍ കാട്ടിലൂടെ സവാരി നടത്തുന്നതിനിടെ ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറിനെ ആന ഓടിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
 
അര്‍ണോള്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ജൊഹാനെസ്ബര്‍ഗിലെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ബന്ധുക്കള്‍ക്കും മറ്റുമൊപ്പം അദ്ദേഹം കാട്ടില്‍ സവാരിക്കെത്തിയത്. തുറന്ന ജീപ്പില്‍ പിന്‍ സീറ്റിലായാണ് അര്‍ണോള്‍ഡ് ഇരുന്നിരുന്നത്.
 
ഈ സമയത്താണ് ഒരു കൊമ്പനാന ജീപ്പിന്റെ മുന്‍വശത്ത് നിലയുറപ്പിച്ചത്. കുറച്ചു നേരം അത് അവിടെത്തന്നെ നിന്നു. കുറച്ചു സമയങ്ങള്‍ക്കു ശേഷം ജീപ്പിന്റെ ഇടതു വശം ചേര്‍ന്ന് കൊമ്പന്‍ കാട്ടിലേക്ക് നടന്നു നീങ്ങി. എന്നാല്‍ ആന നേരെ തിരിഞ്ഞ് ജീപ്പിന്റെ പിന്‍വശത്തേക്ക് വരുകയും ജീപ്പിന് പിറകെ ഓടിയെത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഗൈഡ് വേഗത്തില്‍ വാഹനം ഓടിച്ചു പോകുകയാണ്‍ ചെയ്തത്.
 
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ മൂന്നു ലക്ഷത്തോളം പേരാണ് നിമിഷ നേരം കൊണ്ട് വീഡിയോ കണ്ടത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments