Webdunia - Bharat's app for daily news and videos

Install App

കാശ്മീരില്‍ നിന്ന് തങ്ങളെ അകറ്റരുതെന്ന് യുഎസിനോട് പാക്

Webdunia
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2010 (16:40 IST)
കാശ്മീരില്‍ നിന്ന് തങ്ങളെ കൂടുതല്‍ അകറ്റാന്‍ ശ്രമിക്കരുതെന്ന് പാകിസ്ഥാന്‍ യുഎസിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. രഹസ്യവിവരങ്ങളില്‍ നിന്ന് നീക്കിയ ചില രേഖകളിലാണ് പാകിസ്ഥാന്‍ യുഎസിനോട് ഇത്തരമൊരഭ്യര്‍ത്ഥന നടത്തിയതായ പരാമര്‍ശമുള്ളത്.

2002- ല്‍ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് പാ‍കിസ്ഥാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് വിവരം. കാശ്മീര്‍ തങ്ങളുടേതാണെന്ന നിലപാടാണ് പാകിസ്ഥാന്‍ മുന്നോട്ട് വച്ചത്.

യുഎസിലെ 9/11 ആക്രമണം നടന്ന് ഒരുവര്‍ഷത്തിന് ശേഷം യുഎസ്-പാക് സംയുക്ത സൈനിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ റിച്ചാര്‍ഡ് ഹാസും പാകിസ്ഥാന്‍ സൈനിക മേധാവികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ അവസരത്തിലാണ് നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നതും കാശ്മീരില്‍ നിന്ന് തങ്ങളെ അകറ്റരുതെന്ന് പാകിസ്ഥാന്‍ പ്രതികരിക്കുന്നതും.

അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈനിക പിന്‍‌മാറ്റം നടത്തിയതിലൂടെ ഈ ഭാഗത്തുള്ള പാക് സൈനികരെ അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് മാറ്റുന്നതിന് യുഎസിന് സാധിച്ചു. ഇതില്‍ ഹാസ് സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നെങ്കിലും നുഴഞ്ഞുകയറ്റം ഒരു തലവേദനയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

Show comments