Webdunia - Bharat's app for daily news and videos

Install App

കൂട്ടിലേക്ക് വീണ കുട്ടിയെ ഉപദ്രവിക്കാനല്ല സംരക്ഷിക്കാനാണ് ഗൊറില്ല ശ്രമിച്ചതെന്ന് മൃഗസ്നേഹികള്‍; അധികൃതര്‍ക്കെതിരെയും കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പരാതി

നാലു വയസുകാരനെ രക്ഷിക്കാനായി ഗൊറില്ലയെ കൊന്ന സംഭവത്തില്‍ പുതിയ വിവാദം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ കൊന്ന് കുട്ടിയെ രക്ഷിച്ചത്. അബദ്ധത്തില്‍ കൂട്ടിനകത്തേക്ക് കുട്ടി വീഴുകയായിരുന്നു. പിന്നീട് കുട്ടിയെ ര

Webdunia
തിങ്കള്‍, 30 മെയ് 2016 (13:15 IST)
നാലു വയസുകാരനെ രക്ഷിക്കാനായി ഗൊറില്ലയെ കൊന്ന സംഭവത്തില്‍ പുതിയ വിവാദം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ കൊന്ന് കുട്ടിയെ രക്ഷിച്ചത്. അബദ്ധത്തില്‍ കൂട്ടിനകത്തേക്ക് കുട്ടി വീഴുകയായിരുന്നു. പിന്നീട് കുട്ടിയെ രക്ഷിക്കാനായി മൃഗശാലാ അധികൃതര്‍ ഗൊറില്ലയെ കൊല്ലുകയായിരുന്നു.
 
എന്നാല്‍ ഗൊറില്ല കുട്ടിയെ ഉപദ്രവിക്കാനല്ല മറിച്ച് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വാദിച്ച് മൃഗസ്‌നേഹികള്‍ രംഗത്ത് വന്നു. രണ്ടായിരം പേര്‍ ഒപ്പിട്ട പരാതിയും ഇവര്‍ പൊലീസിന് നല്‍കി. മൃഗശാലാ അധികൃതര്‍ക്കെതിരേയും കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേയുമാണ് പരാതി നല്‍കിയത്. 
 
17 വയസുള്ള ഹറാംബെ എന്ന ഗൊറില്ലയുടെ കൂട്ടിലേക്കായിരുന്നു കുട്ടി വീണത്. കൂട്ടിനകത്ത് കുട്ടിയെ കണ്ട ഗൊറില്ല, കുട്ടിയേയും എടുത്ത് മൃഗശാലയുടെ ഒരു മൂലയില്‍ ഇരിപ്പുറപ്പിച്ചു. ഇതിനിടയില്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്ന് ഗൊറില്ലയെ വെടിവെച്ചു കൊല്ലാന്‍ മൃഗശാലാ അധികൃതര്‍ തീരുമാനിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

വരന് മോശം സിബില്‍ സ്‌കോര്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം

അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

ബാലികയെ പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവ്

കാണാതായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അടുത്ത ലേഖനം
Show comments