ലോകത്തെ ‘ഗ്രീനെസ്റ്റ്’ നായ ടബ്ബി യാത്രയായി

ലോകത്തെ ‘ഗ്രീനെസ്റ്റ് ഡോഗ്’ എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം‌പിടിച്ച ടബ്ബി എന്ന നായ യാത്രയായി. 2011 മാത്രം 26,000 പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് ടബ്ബി തെരുവോരങ്ങളില്‍ നിന്നും കണ്ടെത്തി നശിപ്പിച്ചത്. ദിവസേനയുള്ള നടത്തത്തില്‍ തെരുവോരങ്ങളില്‍ കാണുന്ന പ്

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (18:19 IST)
ലോകത്തെ ‘ഗ്രീനെസ്റ്റ് ഡോഗ്’ എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം‌പിടിച്ച ടബ്ബി എന്ന നായ യാത്രയായി. 2011 മാത്രം 26,000 പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് ടബ്ബി തെരുവോരങ്ങളില്‍ നിന്നും കണ്ടെത്തി നശിപ്പിച്ചത്. ദിവസേനയുള്ള നടത്തത്തില്‍ തെരുവോരങ്ങളില്‍ കാണുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ പല്ല്കോണ്ട് കടിച്ച് മുറിച്ച് നശിപ്പിക്കുകയായിരുന്നു ടബ്ബിയുടെ പ്രധാന വിനോദം. 
 
‘സമാനതകളില്ലാത്ത കഴിവാണ് ടബ്ബിയുടേത്. അസാധാരണമായ സംഭവം എന്നല്ലാതെ ടബ്ബിയുടെ കഴിവിനേക്കുറിച്ചൊന്നും പറയാനില്ല. അതുകൊണ്ടുതന്നെ ടബ്ബിയുടെ പേര് ഗിന്നസ് ബുക്കില്‍ എത്തിയതില്‍ വളരേ ഏറെ സന്തോഷമുണ്ട്’ - ഗിന്നസ് ബുക്ക് പ്രതിനിധി പറഞ്ഞു.
 
ഇക്കഴിഞ്ഞ 13 വര്‍ഷത്തിനിടെ ടബ്ബി 50,000ല്‍ അധികം ബോട്ടിലുകള്‍ ഇത്തരത്തില്‍ നശിപ്പിച്ചുണ്ടെന്ന് നായയുടെ ഉടമയായ സാന്ദ്ര ഗില്‍മോര്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കാണുമ്പോള്‍ മറ്റ് നായകള്‍ കളിക്കാറുള്ളതുപോലെ ടബ്ബി കളിക്കാറില്ല. പ്ലാസ്റ്റിക്ക് നശിപ്പിക്കേണ്ട ഒരു വസ്തുവാണെന്ന കാഴ്ചപ്പാടോടെയാണ് ടബ്ബി പ്ലാസ്റ്റിക്കിനെ കാണാറെന്നും ഗില്‍മോര്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

അടുത്ത ലേഖനം
Show comments