Webdunia - Bharat's app for daily news and videos

Install App

വീണ്ടും മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി ട്രംപ്: ‘താന്‍ പ്രസിഡന്റായാല്‍ മുസ്ലിംങ്ങള്‍ക്ക് അമേരിക്കയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തും’

വീണ്ടും മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ നടന്ന കൂട്ടക്കൊല ഇസ്ലാമിനെതിരെയുള്ള തന്റെ തീവ്രനിലപാട് ശരിവെക്കുന്നതാണെന്ന്

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (13:39 IST)
വീണ്ടും മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ നടന്ന കൂട്ടക്കൊല ഇസ്ലാമിനെതിരെയുള്ള തന്റെ തീവ്രനിലപാട് ശരിവെക്കുന്നതാണെന്ന് ട്രംപ് വ്യക്തമാക്കി. താന്‍ പ്രസിഡന്റാവുകയാണെങ്കില്‍ മുസ്ലിംങ്ങള്‍ക്ക് രാജ്യത്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന വിവാദ പരാമര്‍ശവും ട്രംപ് ആവര്‍ത്തിച്ചു.
 
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. മുസ്ലിം തീവ്രവാദമാണ് രാജ്യത്ത് നടന്നതെന്ന് പറയാന്‍ മടിക്കുന്ന ഒബാമ രാജിവെച്ച് പുറത്തു പോകുന്നതാണ് നല്ലതെന്ന് ട്രംപ് കുറ്റപ്പെടുത്തി. മുസ്ലിം തീവ്രവാദത്തിന് മറ്റൊരു തെളിവ് കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെയ്‌പ്പെന്നും സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാത്ത ഹിലരി ക്ലിന്റന് മത്സരരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്റെ ട്വീറ്റിര്‍  അക്കൌണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
 
ഇതിന് മുന്‍പും മുസ്ലീങ്ങള്‍ക്കെതിരെ ട്രംപ് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. മുസ്‌ലിംങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

അടുത്ത ലേഖനം
Show comments