Webdunia - Bharat's app for daily news and videos

Install App

വൃദ്ധസദനത്തിന് തീ പിടിച്ച് പതിനേഴ് മരണം: നിരവധി പേര്‍ക്ക് പരുക്ക്, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം

വൃദ്ധസദനത്തിന് തീ പിടിച്ച് പതിനേഴ് പേര്‍ മരിച്ചു.

Webdunia
ഞായര്‍, 29 മെയ് 2016 (17:52 IST)
വൃദ്ധസദനത്തിന് തീ പിടിച്ച് പതിനേഴ് പേര്‍ മരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. യുക്രെയ്നിന്റെ തലസ്ഥാനമായ കിയവിലെ രണ്ട് നില കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
 
മുപ്പത്തിയഞ്ച് അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‍. പതിനെട്ട് പേരെ സംഭവ സ്ഥലത്ത്  നിന്നും മാറ്റി പാര്‍പ്പിച്ചു.  
 
അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. യുക്രെയ്ന്‍ പ്രസിഡന്‍റ് സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments