Webdunia - Bharat's app for daily news and videos

Install App

വോണ്‍ അശ്ലീല എസ്‌എം‌എസ് വിവാദത്തില്‍!

Webdunia
ഞായര്‍, 19 ഡിസം‌ബര്‍ 2010 (12:18 IST)
PRO
വിവാദ താരമായ മുന്‍ ഓസ്ട്രേലിയ സ്പിന്നര്‍ ഷെയ്ന്‍‌ വോണ്‍ ഇപ്പോള്‍ ഒരു അശ്ലീല എസ്‌എം‌എസ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. തരംതാണ വിവാദത്തില്‍ പെട്ട വോണിനെ പുതിയ കാമുകി ലിസ് ഹര്‍ളിയും കൈയ്യൊഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഭര്‍ത്തൃമതിയായ ഒരു സ്ത്രീക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് വോണിനെ വെട്ടിലാക്കിയിരിക്കുന്നത്. മെല്‍ബണിലെ ഷെയ്ന്‍ വോണ്‍ ഫൌണ്ടേഷന്റെ ഓഫീസിന് എതിര്‍വശത്തുള്ള ഒരു കടയിലെ ജോലിക്കാരിയായ അഡെലെയാണ് വോണിന്റെ അശ്ലീല എസ്‌എം‌എസുകള്‍ കാരണം പൊറുതിമുട്ടിയത്.

കടയില്‍ വച്ച് കണ്ടു മുട്ടിയ അഡെലെയും വോണും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും വോണിന്റെ എസ്‌എം‌എസുകളുടെ മട്ട് മാറി, അശ്ലീലതയുടെ കൊടുമുടിയിലെത്തി. ദു:ഖിതയായ അഡെലെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു.

അഡെലെയുമായി സുഹൃദ്ബന്ധം സ്ഥാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വോണും ലിസും തമ്മില്‍ ഇംഗ്ലണ്ടില്‍ വച്ച് കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും എന്ന് ഒരു ഓസ്ട്രേലിയന്‍ മാധ്യമം വെളിപ്പെടുത്തുന്നു.

വോണിന്റെ പ്രകടനം ട്വിറ്ററിലും ചൂടുള്ള ചര്‍ച്ചയായി മാറിയതോടെ ലിസും വോണിനെ കൈവിട്ടു എന്ന് വ്യക്തമാണ്. അവര്‍ വോണിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുന്നു എന്ന വാര്‍ത്ത നിഷേധിക്കുകയും അകന്നു കഴിയുന്ന ഭര്‍ത്താവ് അരുണ്‍ നായരുമായി ഉടനൊരു വിവാഹമോചനത്തിനില്ല എന്നും അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്