Webdunia - Bharat's app for daily news and videos

Install App

ഷെരീഫ് രാജിവച്ചു, സു​ഷ​മ സ്വ​രാ​ജ് പാക് പ്രധാനമന്ത്രിയാകുമോ ? - ആവശ്യം പാകിസ്ഥാനില്‍ നിന്ന്

ഷെരീഫ് രാജിവച്ചു, സു​ഷ​മ സ്വ​രാ​ജ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുമോ ?

Webdunia
വെള്ളി, 28 ജൂലൈ 2017 (18:00 IST)
പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെ രസകരമായ ആവശ്യവുമായി ക​റാ​ച്ചി സ്വദേശിനി ​ഹി​ജാ​ബ് അ​സി​ഫ് രംഗത്ത്.

ക​ര​ൾ രോ​ഗം ബാ​ധി​ച്ച പാകിസ്ഥാന്‍ പൌരന് അ​ടി​യ​ന്ത​ര വൈ​ദ്യ​ചി​കി​ത്സ ലഭ്യമാക്കാന്‍ സു​ഷ​മ നടത്തിയ നീക്കമാണ് ഹിജാ​ബിനെ ഇത്തരമൊരു പരാമര്‍ശത്തിന് പ്രേരിപ്പിച്ചത്. “ താ​ങ്ക​ൾ ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, അങ്ങനെ ആയിരുന്നുവെങ്കില്‍ ഈ ​രാ​ജ്യ​ത്തിന് മാറ്റമുണ്ടായെനെ ”- എന്നാണ് ഹി​ജാ​ബ് ട്വി​റ്റ​റി​ൽ കു​റി​ച്ചത്.

 

ക​ര​ൾ രോ​ഗം ബാധിച്ച ഷ​ബ​ഹാ​ത് അ​ബ്ബാ​സ് താ​ഖ്വി​ക്കാണ് സു​ഷ​മ​യുടെ ശക്തമായ ഇടപെടല്‍ മൂലം ഇന്ത്യയില്‍ ചികിത്സ ലഭ്യമായത്. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണറുമായി ബന്ധപ്പെട്ടാണ് സുഷുമ ഈ നീക്കം നടത്തിയത്. പാക് സര്‍ക്കാരിനെപ്പോലും നാണിപ്പിക്കുന്ന വേഗത്തിലാണ് ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തത്.

ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷെരീഫ് രാജിവച്ചത്. പനാമ അഴിമതിക്കേസിലെ റിപ്പോര്‍ട്ട് ശരിവച്ച കോടതി ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി.  ഇതോടെ പാകിസ്ഥാന്‍ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയിലായി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments