Webdunia - Bharat's app for daily news and videos

Install App

സൗദി അറേബ്യയില്‍ തീപ്പിടുത്തം; 11 പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളികളും

സൌദിയില്‍ തീപിടുത്തം; പത്ത് ഇന്ത്യക്കാര്‍ മരണപ്പെട്ടു

Webdunia
വ്യാഴം, 13 ജൂലൈ 2017 (12:22 IST)
സൗദി അറേബ്യയില്‍ തീപിടുത്തം. നജ്‌റാനിൽ ക്ളീനിങ് തൊഴിലാളികൾ താമസിക്കുന്നിടത്താണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 11 പേര് ദാരുണമായി മരണപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചയോടെയായിരുന്നു സംഭവം. 
 
അൽ ഹംറ എന്ന കമ്പനിയിലെ  തൊഴിലാളികൾ താമസിക്കുന്ന റൂമിലെ എ സി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അടുത്ത റൂമുകളിലേക്കും തീ പടരുകയായിരുന്നു. മരിച്ചവരിൽ 10 പേര്‍ ഇന്ത്യക്കാരാണ്.  മലപ്പുറം വള്ളിക്കുന്ന് നിറംകൈതക്കോട്ട കിഴക്കേ മലയില്‍ കോട്ടാശ്ശേരി വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജിത്ത്(28)ന്റെ മരണം സ്ഥിരീകരിച്ചു. മുന്നാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ച ശേഷമാണ് ശ്രീജിത്ത് നാട്ടില്‍ നിന്ന് സൗദിയിലേക്ക് മടങ്ങിയത്. 
 
മരിച്ച മറ്റു മലയാളികള്‍ ബിജു വര്‍ക്കല, സത്യന്‍ കടയ്ക്കാവൂര്‍ എന്നിവരാണ്. മരണപ്പെട്ടവരുടെ മൃദദേഹങ്ങൾ നജ്‌റാൻ  കിംഗ് കാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പുക ശ്വസിച്ച  6 പേര് കിംഗ് ഖാലിദ് ആശുപത്രിയിലെ ഐ സി യു വിൽ കഴിയുന്നുണ്ട്. 

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments