Webdunia - Bharat's app for daily news and videos

Install App

ഐന്‍സ്റ്റീനും ഹോക്കിങും തോറ്റു ഒരു പത്തുവയസുകാരനു മുന്നില്‍

പത്തുവയസ്സുകാരൻ ഐൻസ്റ്റീനെയും ഹോക്കിങ്ങിനെയും കീഴടക്കി !

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (14:33 IST)
ലോകത്തിലെ ബുദ്ധിരാക്ഷസന്മാരെല്ലാം വെറുമൊരു പത്തുവയസുകാരനു മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ബുദ്ധി ശക്തിയുടെ കാര്യത്തില്‍ പ്രശസ്തരായ ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിങും പോലും ധ്രുവ് തലാതിയുടെ മുന്നില്‍ ഒന്നുമല്ല. ഇരുവരെയും മറികടക്കുന്ന ബുദ്ധിശക്തിയാണ് ധ്രുവ് തലാതി എന്ന പയ്യന്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങിന്റെയും ഐക്യു സ്‌കോര്‍ മറികടന്ന ധ്രുവ് ലണ്ടനിലെ ബാര്‍കിംങ്‌സൈഡ് സ്വദേശിയാണ്. 
 
വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന മെന്‍സ പരീക്ഷയിലാണ് ധ്രുവ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. മല്‍സരത്തിലെ പരമാവധി സ്‌കോറായ 162 മാര്‍ക്കും ധ്രുവ് നേടി. ഐന്‍സ്റ്റീന്റെയും ഹോക്കിങ്‌സിന്റെയും സ്‌കോര്‍ 160 ആണെന്നാണ് നിലവില്‍ കണക്കാക്കിയിട്ടുള്ളത്. 
 
ലോകത്ത് ഒരു ശതമാനം പേര്‍ക്ക് മാത്രം സാധ്യമാകുന്ന നേട്ടമാണ് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ധ്രുവ് സ്വന്തമാക്കിയത്. ചോദ്യങ്ങളെക്കാള്‍ വെല്ലുവിളിയായത് സമയമായിരുന്നുവെന്നാണ് ധ്രുവ് പറയുന്നത്. ടെന്നീസും ക്രിക്കറ്റും കളിക്കാനിഷ്ടപ്പെടുന്ന ധ്രുവിന് റോബോര്‍ട്ട് വിദഗ്ധന്‍ ആകാനാണ് ആഗ്രഹം. ലോകത്തെ ഏറ്റവും വലിയ ഐക്യു സൊസൈറ്റിയാണ് മെന്‍സ. ആഗോളതലത്തില്‍ 110,000 അംഗങ്ങളുണ്ട്. ഇതില്‍ എട്ടു ശതമാനം പേരും 16 വയസ്സിനു താഴെയുള്ളവരാണ്. 
 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

Iran Missiles: ഇസ്രായേലിൽ നാശം വിതച്ച് ഫത്താഹ് മിസൈലുകൾ, ആയുധശേഖരത്തിൽ വമ്പന്മാർ വേറെയും

Iran vs Israel: ഇറാൻ ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ല, അമേരിക്കൻ ഭീഷണി തള്ളി ഖമൈനി, അമേരിക്ക നേരിട്ട് തന്നെ ആക്രമണത്തിൽ പങ്കാളിയായേക്കുമെന്ന് സൂചന

ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു; ഉദ്യോഗസ്ഥരോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നിര്‍ദേശം

What is Bunker-Buster Bombs: യുഎസിനോടു ബങ്കര്‍-ബസ്റ്റര്‍ ബോംബ് ചോദിച്ചത് വെറുതെയല്ല; ഇസ്രയേലിന്റെ 'പ്ലാന്‍ ബി', എന്തും സംഭവിക്കാം

അടുത്ത ലേഖനം
Show comments