Webdunia - Bharat's app for daily news and videos

Install App

‘വലിയ ചുണ്ടുകൾ എന്റെ ഭംഗി കൂട്ടുന്നു‘ - വലിയ ചുണ്ടിനായി 17 ശസ്ത്രക്രിയ നടത്തിയ ആൻഡ്രിയ പറയുന്നു

ഗോൾഡ ഡിസൂസ
ശനി, 28 ഡിസം‌ബര്‍ 2019 (10:58 IST)
22കാരിയായ ആൻഡ്രിയ ഇവനോവ ഇന്ന് ലോകം അറിയുന്ന മോഡലായി മാറിയിരിക്കുകയാണ്. 
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ വേണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ആൻഡ്രിയ. ഇതിനായി ഇവർ നടത്തിയത് 17 ശസ്ത്രക്രിയകളാണ്. 
 
തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ബാര്‍ബിയെ പോലെയാവുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 17 ഇൻ‌ജക്ഷൻ എടുത്ത ആൻഡ്രിയ തന്റെ പുതിയ മുഖത്തെ ഏറെ സ്നേഹിക്കുന്നു. ഇനിയും കൂടുതല്‍ ഇന്‍ജെക്ഷനുകളെടുക്കാനും ചുണ്ടിന്റെ വലിപ്പം കൂട്ടാനുമാണ് ആന്‍ഡ്രിയയുടെ തീരുമാനം. ഇനി രണ്ട് ചികിത്സകള്‍ കൂടിയാണ് ആന്‍ഡ്രിയയുടെ ചുണ്ടിന് ബാക്കിയുളളത്.
 
ചുണ്ടുകളില്‍ ആന്‍ഡ്രിയ ഹൈലുറോണിക് ആസിഡ് കുത്തിവെയ്ക്കുന്നുണ്ടെന്നും ഓരോ തവണ ചുണ്ടുകള്‍ ചുരുങ്ങുമ്പോഴും ആന്‍ഡ്രിയ ആസിഡ് കുത്തിവെയ്ക്കും എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഫിയ യൂണിവേഴ്‌സിറ്റിയില്‍ ജെര്‍മന്‍ ഫിലോസഫി വിദ്യാര്‍ത്ഥിനിയാണ് ആന്‍ഡ്രിയ. 
 
ഓരോ തവണയും ചികിത്സയ്ക്കായി 250 ഡോളറാണ് ആന്‍ഡ്രിയ ചിലവാക്കുന്നത്. വലിയ ചുണ്ടുകളുളളത് കൊണ്ട് താന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതായി തോന്നുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു. പണം ഒരു വിഷയമേ അല്ലെന്നാണ് ഇവരുടെ പക്ഷം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴുത്ത് ഉടലില്‍ നിന്ന് വേര്‍പെട്ടു, കൈകളും കാലുകളും മുറിച്ചുമാറ്റി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലി നല്‍കി

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

അടുത്ത ലേഖനം
Show comments