Webdunia - Bharat's app for daily news and videos

Install App

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഹോങ്കോങ്ങില്‍ നിന്നു പുറപ്പെട്ട് 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ പൈലറ്റ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു

രേണുക വേണു
തിങ്കള്‍, 16 ജൂണ്‍ 2025 (19:04 IST)
Air India: ഹോങ്കോങ്ങില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ഇന്നുരാവിലെ ഇന്ത്യന്‍ സമയം 9.30 നു ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ AI 315 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു താഴെയിറക്കിയത്. 
 
ഹോങ്കോങ്ങില്‍ നിന്നു പുറപ്പെട്ട് 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ പൈലറ്റ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. 'തുടര്‍ന്നു പറക്കാന്‍ ബുദ്ധിമുട്ടുണ്ട്' എന്നാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) അറിയിച്ചത്. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. പാതിവഴിയില്‍ വെച്ച് സാങ്കേതിക തകരാര്‍ തോന്നിയതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടത്. 
 
അഹമ്മദബാദില്‍ ജൂണ്‍ 12 ലെ അപകടത്തിനു കാരണമായ വിമാനത്തിന്റെ അതേ മോഡല്‍ തന്നെയാണ് ഹോങ്കോങ്ങില്‍ തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരിച്ചിറക്കാന്‍ തീരുമാനിക്കുമ്പോള്‍ വിമാനം ഹോങ്കോങ് വ്യോമാതിര്‍ത്തി കടന്നിട്ടുണ്ടായിരുന്നില്ല. തിരിച്ചെത്തിയ യാത്രക്കാര്‍ക്കു ഡല്‍ഹിയിലേക്കു പോകാനായി മറ്റൊരു സൗകര്യം ഒരുക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments