സിഐഎയുടെ ‘ഒളിപ്പോര്’: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വിക്കിലീക്‌സ്
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത് അമേരിക്കന്‍ ചാര സംഘടന
മൊബൈല്‍ ഫോണ്‍, സ്മാര്‍ട് ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ സുരക്ഷിതമല്ലെന്ന് വിക്കീലീക്‌സിന്റെ വെളിപ്പെടുത്തല്‍.
അമേരിക്കന്‍ ചാര സംഘടനനായ സിഐഎ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു.
പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖാന്തരം സിഐഎ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടത്.
മുന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.