Webdunia - Bharat's app for daily news and videos

Install App

ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളില്‍ ഹിലരിക്ക് അടിതെറ്റി; ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (13:35 IST)
പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ജയിക്കാന്‍ ആവശ്യമായ മാന്ത്രിക സംഖ്യയായ 270 മറികടന്നതോടെ എഴുപതുകാരനായ ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്‌ഥാനാർഥി ഹിലാരി ക്ലിന്റണ് 218 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്. മുപ്പതോളം സംസ്‌ഥാനങ്ങൾ ട്രംപിനെ പിന്തുണച്ചപ്പോൾ 20 സംസ്‌ഥാനങ്ങൾ മാത്രമാണ് ഹിലാരിക്കൊപ്പം നിന്നത്.

ചാഞ്ചാട്ട സംസ്‌ഥാനങ്ങൾ പിന്തുണച്ചതാണ് ട്രംപിനു വിജയമൊരുക്കിയത്. നിർണായക സംസ്‌ഥാനങ്ങളായ ഫ്ളോറിഡയും, അരിസോണയും , പെൻസിൽവാനിയയുമുൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നിന്നു. ഒഹായോ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിനു വിജയമൊരുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്.

ശതകോടീശ്വരനായ ഡോണൾഡ് ട്രംപിലൂടെ എട്ടു വർഷത്തിനുശേഷം പ്രസിഡന്റ് പദം പിടിച്ചെടുത്ത റിപ്പബ്ലിക്കൻ പാർട്ടി യുഎസ് സെനറ്റിലും കോൺഗ്രസിലും വ്യക്തമായ ആധിപത്യത്തോടെ ഭൂരിപക്ഷം നേടി വിജയത്തിന് ഇരട്ടിമധുരം പകർന്നു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ 2017 ജനുവരി 20 ന് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കും.

പരാജയം സമ്മതിച്ച ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം മേധാവി ജോണ്‍ പോഡെസ്റ്റ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സ്വിങ് സ്റ്റേറ്റുകളായ ഫ്‌ലോറിഡയിലും ഒഹയോയിലും തോറ്റത് ഹിലരിക്ക് തിരിച്ചടിയായി.

ട്രംപിനൊപ്പം നിന്ന സംസ്ഥാനങ്ങള്‍:-

ചാഞ്ചാട്ട സംസ്‌ഥാനങ്ങൾ പിന്തുണച്ചതാണ് ട്രംപിനു വിജയമൊരുക്കിയത്.  ഐഡഹോ, യൂട്ടാ, മോണ്ടാന, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ഓക്‌ലഹോമ, ടെക്സസ്, അയോവ, മിസോറി, അർകൻസ, ലൂസിയാന, ഇൻഡ്യാന, കെന്റക്കി, ടെനിസി, മിസിസിപ്പി, അലബാമ, ഒഹായോ, പെൻസിൽവേനിയ, വെസ്റ്റ് വെർജീനിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, ഫ്ലോറിഡ.

ഹിലരി വിജയിച്ച സംസ്ഥാനങ്ങൾ:-

വാഷിങ്ടൻ, ഓറിഗൻ, നെവാഡ, കലിഫോർണിയ, കൊളറാഡോ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, ന്യൂയോർക്ക്, വെർമോണ്ട്, മെയ്‍ൻ, കനക്ടികട്ട്, മാസച്യുസിറ്റ്സ്, ന്യൂജഴ്സി, റോഡ് ഐലൻഡ്, മേരിലാൻഡ്, ഡെലവെയർ, വെർജീനിയ, ഹവായ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments