ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; ബോളിവുഡിന്റെ കാലുപിടിച്ച് പാകിസ്ഥാന്‍
ബോളിവുഡ് സിനിമകള്‍ പാകിസ്ഥാനില്‍ റിലീസ് ചെയ്യും
നാലുമാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമകള്‍ക്കുള്ള വിലക്ക് നീക്കി പാകിസ്ഥാന്‍. ഉറി ആക്രമണത്തിനു ശേഷമായിരുന്നു പാകിസ്ഥാന്‍ ഇന്ത്യന്‍ സിനിമകളെ പാക് തിയറ്ററുകളില്‍ വിലക്കിയത്. പാകിസ്ഥാനിലെ തിയറ്ററുകള്‍ 70 ശതമാനം വരുമാനവും ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ നിന്നാണ് നേടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സിനിമകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.
ബോളിവുഡില്‍ നിന്നുള്ള സിനിമകള്‍ നിരോധിച്ചത് പാകിസ്ഥാനിലെ തിയറ്ററുകളെ സാമ്പത്തികമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തീരുമാനിച്ചത്.
താല്‍ക്കാലികമായി ബോളിവുഡ് സിനിമകള്‍ നിരോധിക്കുന്നത് അതിജീവിക്കാന്‍ കഴിയും. പക്ഷേ, സമരം തുടരുകയാണെങ്കില്‍ തിയറ്റര്‍ ഉടമകള്‍ തിയറ്റര്‍ അടച്ചിടുന്നത് ആയിരിക്കും നല്ലതെന്ന് കറാച്ചിയിലെ അട്രിയം സിനിമ ഉടമ നദീം മാണ്ഡ്വിവാല പറഞ്ഞു. തിയറ്റര്‍ ഉടമകള്‍ ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനത്തിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് പുനര്‍ചിന്തനത്തിന് സര്‍ക്കാര്‍ തയ്യാറായത്.