Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; ബോളിവുഡിന്റെ കാലുപിടിച്ച് പാകിസ്ഥാന്‍

ബോളിവുഡ് സിനിമകള്‍ പാകിസ്ഥാനില്‍ റിലീസ് ചെയ്യും

Webdunia
ബുധന്‍, 18 ജനുവരി 2017 (12:12 IST)
നാലുമാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമകള്‍ക്കുള്ള വിലക്ക് നീക്കി പാകിസ്ഥാന്‍. ഉറി ആക്രമണത്തിനു ശേഷമായിരുന്നു പാകിസ്ഥാന്‍ ഇന്ത്യന്‍ സിനിമകളെ പാക് തിയറ്ററുകളില്‍ വിലക്കിയത്. പാകിസ്ഥാനിലെ തിയറ്ററുകള്‍ 70 ശതമാനം വരുമാനവും ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ നിന്നാണ് നേടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സിനിമകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.
 
ബോളിവുഡില്‍ നിന്നുള്ള സിനിമകള്‍ നിരോധിച്ചത് പാകിസ്ഥാനിലെ തിയറ്ററുകളെ സാമ്പത്തികമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തീരുമാനിച്ചത്. 
 
താല്‍ക്കാലികമായി ബോളിവുഡ് സിനിമകള്‍ നിരോധിക്കുന്നത് അതിജീവിക്കാന്‍ കഴിയും. പക്ഷേ, സമരം തുടരുകയാണെങ്കില്‍ തിയറ്റര്‍ ഉടമകള്‍ തിയറ്റര്‍ അടച്ചിടുന്നത് ആയിരിക്കും നല്ലതെന്ന് കറാച്ചിയിലെ അട്രിയം സിനിമ ഉടമ നദീം മാണ്ഡ്വിവാല പറഞ്ഞു. തിയറ്റര്‍ ഉടമകള്‍ ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനത്തിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് പുനര്‍ചിന്തനത്തിന് സര്‍ക്കാര്‍ തയ്യാറായത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

അടുത്ത ലേഖനം
Show comments