Webdunia - Bharat's app for daily news and videos

Install App

ഗള്‍ഫിനു പിന്നാലെ ഓസ്‌ട്രേലിയയും; ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ നീക്കം

ഓസ്ട്രേലിയയിലേക്കുള്ള ഡോക്ടർമാരുടെ കുടിയേറ്റം നിർത്തലാക്കാൻ നീക്കം

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (11:21 IST)
ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയയും. വിദേശത്തുനിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് വിസ നല്‍കുന്നത് നിര്‍ത്തലാക്കണമെന്നാണ് ഓസ്‌ട്രേലിയിലെ ആരോഗ്യമേഖലയുടെ ആവശ്യം. വിസ നല്‍കുന്നതിനുള്ള സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്ന് 41 തൊഴില്‍മേഖലകള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ ദ ഓസ്‌ട്രേലിയന്‍ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്.
 
വിദേശത്തു നിന്ന് ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനു പകരം, ഓസ്‌ട്രേലിയയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ് ആവശ്യം. സ്‌കില്‍ഡ് ഒക്യുപേഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന ജോലികളില്‍, ജി പി, സര്‍ജന്‍, അനസ്‌തേഷ്യാ വിദഗ്ധന്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.
 
കുടിയേറ്റ വകുപ്പിന്റെ കണക്കനുസരിച്ച്, ഇക്കഴിഞ്ഞ മാര്‍ച്ച് മാസം വരെയുള്ള ഒരു വര്‍ഷത്തില്‍ 2155 ജനറല്‍ പ്രാക്ടീഷണര്‍മാരും 1562 റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍മാരും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്.
 
കഴിഞ്ഞ വര്‍ഷം തന്നെ ഈ ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പക്ഷേ വീണ്ടും അധികാരത്തിലെത്തിയ മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാര്‍ ഈ ശുപാര്‍ശ പരിഗണിച്ചേക്കും എന്നാണ് ദ ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments