Webdunia - Bharat's app for daily news and videos

Install App

ഒരാളുടെ അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം കോടി വെറുതെ നിക്ഷേപിച്ച് ബാങ്ക്! അവസാനം സംഭവിച്ചത്

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (16:04 IST)
നിങ്ങളുടെ ഫോണിലേക്ക് വളരെ അപ്രതീക്ഷിതമായി ഒരു മെസേജ് വരുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മെസേജ് ! നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടില്ലേ? അങ്ങനെയൊരു അനുഭവമാണ് ഡാരന്‍ ജെയിംസിനും കുടുംബത്തിനും പറയാനുള്ളത്. 3.7 ലക്ഷം കോടി രൂപയാണ് ഡാരന്‍ ജെയിംസിന്റെ കുടുംബ അക്കൗണ്ടിലേക്ക് ഒരു ദിവസം ബാങ്ക് നിക്ഷേപിച്ചത്. കുടുംബം ഒന്നടങ്കം ഞെട്ടിപ്പോയി. തങ്ങള്‍ അറിയാതെ ആരാണ് ഇത്ര വലിയ തുക അക്കൗണ്ടിലേക്ക് ഇട്ടതെന്നായി അവരുടെ സംശയം. 
 
അക്കൗണ്ടിലേക്ക് വലിയൊരു സംഖ്യ വന്ന കാര്യം അറിഞ്ഞതും ഡാരന്‍ ജെയിംസ് ബാങ്കിലേക്ക് വിളിച്ചു. അമേരിക്കയിലെ ലൗസിയാനയിലാണ് സംഭവം നടന്നത്. തന്റെ അക്കൗണ്ടിലേക്ക് 3.7 ലക്ഷം കോടി രൂപ വന്നതായി ബാങ്ക് അധികൃതരെ ഡാരന്‍ ജെയിംസ് അറിയിക്കുകയായിരുന്നു. ഡാരന്റെ സത്യസന്ധത കണ്ട് ബാങ്കും ഞെട്ടി. ബാങ്കിന് സംഭവിച്ച കൈപിഴയാണ് ഇത്ര വലിയ സംഖ്യ ഡാരന്‍ ജെയിംസിന്റെ അക്കൗണ്ടിലേക്ക് പോകാന്‍ കാരണം. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ബാങ്കും വെളിപ്പെടുത്തിയിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഈ തുക ഡാരന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് തിരിച്ചെടുത്തു. ആ പൈസ തനിക്ക് ഉപയോഗിക്കാമെന്ന് ബാങ്ക് പറയുകയാണെങ്കില്‍ പാവപ്പെട്ടവര്‍ക്കായി സഹായം ചെയ്യുമെന്നാണ് ഡാരന്‍ സംഭവശേഷം പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

അടുത്ത ലേഖനം
Show comments