അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഇരട്ടക്കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി!

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (18:39 IST)
ജനിക്കുന്നതിന് മുമ്പേ തമ്മിലടി തുടങ്ങിയ രണ്ടുപേരേക്കുറിച്ചാണ് ഈ വാര്‍ത്ത. ചൈനയിലാണ് സംഭവം. അമ്മയുടെ ഗര്‍ഭപാത്രത്തിനകത്ത് കിടന്ന് തമ്മിലടിക്കുന്ന ഇരട്ടക്കുട്ടികളുടെ സ്കാനിംഗ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
അള്‍ട്രാസൌണ്ട് സ്കാനിംഗിണ്‍റെ ഫോട്ടോകളില്‍ മുഖാമുഖം നോക്കിക്കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പരസ്പരം അടികൂടുന്നത് വ്യക്തമാണ്. പക്ഷേ നാലുമാസങ്ങള്‍ക്ക് ശേഷം ഈ ഇരട്ടക്കുട്ടികള്‍ ആരോഗ്യത്തോടെ തന്നെ പുറം‌ലോകത്തെത്തി. ചൈനയിലെ യിന്‍‌ചുവാനിലുള്ള ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം. 
 
കഴിഞ്ഞ ഡിസംബറില്‍ എടുത്ത സ്കാനിലാണ് കുട്ടികള്‍ തമ്മില്‍ തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചെറി, സ്ട്രോബറി എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരുനല്‍കിയിരിക്കുന്നത്. 
 
സാധാരണയായി ഇരട്ടക്കുട്ടികള്‍ ഗര്‍ഭപാത്രത്തിലെ രണ്ട് അറകളിലായാണ് വളരുന്നത്. ഇതുപോലെ ഒരേ അറയില്‍ വളരുന്നത് അപകടകരമാണെന്നാണ് ഡോക്‍ടര്‍മാര്‍ വിലയിരുത്തുന്നത്. 30 മില്യണ്‍ കേസുകളില്‍ ഒന്നുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments