Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാര കരാര്‍ ഉപയോഗിച്ചു; യുഎസ് കോടതിയില്‍ സത്യവാങമൂലം നല്‍കി കൊമേഴ്‌സ് സെക്രട്ടറി

ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് ഔദ്യോഗികമായ സ്വഭാവം കൈവന്നു.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 മെയ് 2025 (15:35 IST)
ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാര കരാര്‍ ഉപയോഗിച്ചെന്ന് യുഎസ് കോടതിയില്‍ സത്യവാന്‍ മൂലം നല്‍കി യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുറ്റ്‌നിക്ക്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് ഔദ്യോഗികമായ സ്വഭാവം കൈവന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടി നിര്‍ത്തല്‍ സാധ്യമാക്കിയത് പ്രസിഡന്റ് ട്രംപാണെന്നും ഇതിന് വ്യാപാര ബന്ധം ഉപയോഗിച്ചെന്നുമാണ് കൊമേഴ്‌സ് സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
 
അതേസമയം വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്നക്കാരെന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. കൂടാതെ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് 15% വരെ പരിധി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായി അമേരിക്കയില്‍ വരുന്നവര്‍ നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
 
ഷോപ്പിംഗ് സെന്ററുകള്‍ പൊട്ടിത്തെറിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, കലാപങ്ങള്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ നിങ്ങളോട് പറയുന്നു ആ വിദ്യാര്‍ത്ഥികളില്‍ പലരും തീവ്ര ഇടതുപക്ഷം കാരണം കുഴപ്പക്കാരായവരാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല അവരുടെ പ്രവേശന പട്ടിക ഞങ്ങളെ കാണിക്കണമെന്നും അവരുടെ വിദ്യാര്‍ഥികളില്‍ ഏകദേശം 31 ശതമാനവും വിദേശവിദ്യാര്‍ഥികള്‍ ആണെന്നും ട്രംപ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്

ഉപയോക്താക്കള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യുന്ന ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇല്ലേ

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ

വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് ട്രംപ്; സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശനം പകുതിയാക്കി കുറച്ചു

വി ടി പ്രകാശ് കഴിഞ്ഞ തവണ തോറ്റത് ഓർമയുണ്ടോ?, പണി തന്നത് ആര്യാടൻ ഷൗക്കത്തെന്ന് എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments