Webdunia - Bharat's app for daily news and videos

Install App

രണ്ടാം ഘട്ടത്തിൽ കൊവിഡ് വ്യാപനം രൂക്ഷം: ഇറ്റലിയിൽ ഒറ്റദിവസം 10,000 പേർക്ക് രോഗം

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (09:06 IST)
ആദ്യഘട്ട വ്യാപനത്തേക്കാൾ തീവ്രമാണ് രണ്ടാം ഘട്ട വ്യാപനമെങ്കിലും മരണനിരക്ക് കുറവാണ് എന്നതാണ് ആശ്വാസം നൽകുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 10,010 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. നേരത്തെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് 8,804 ആണ്.  ആദ്യഘട്ട വ്യാപനത്തേക്കാൾ തീവ്രമാണ് രണ്ടാം ഘട്ട വ്യാപനമെങ്കിലും മരണനിരക്ക് കുറവാണ് എന്നതാണ് ആശ്വാസം നൽകുന്നത്.
 
കഴിഞ്ഞ ദിവസം 55 പേർ കൊവിഡ് മൂലം മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന മരണസംഖ്യ 900 ആയിരുന്നു. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 638 ആയി വര്‍ധിച്ചു.  അതേസമയം യൂറോപ്പ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. രോഗവ്യാപനം നിയന്ത്രിക്കാന്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശികമായി നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
 
ആദ്യഘട്ട കൊവിഡ് വ്യാപനം യൂറോപ്പിൽ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയായിരുന്നു.36,427 പേരാണ് ആദ്യ ഘട്ടത്തിൽ ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments