Webdunia - Bharat's app for daily news and videos

Install App

മോദിയുമായുള്ള സൌഹൃദം മറന്നു, ഇന്ത്യയ്‌ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ട്രം‌പിന്‍റെ മുന്നറിയിപ്പ്

അനിരാജ് എ കെ
ചൊവ്വ, 7 ഏപ്രില്‍ 2020 (10:36 IST)
ഇന്ത്യയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പ്. മലേറിയയുടെ പ്രതിരോധമരുന്നായ ഹൈഡ്രോക്‍സി ക്ലോറോക്വിന്‍റെ കയറ്റുമതി ഇന്ത്യ നിര്‍ത്തുകയാണെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ട്രം‌പ് മുന്നറിയിപ്പ് നല്‍കിയത്.
 
കൊവിഡ് 19 ചികി‌ത്സയ്‌ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന ട്രം‌പിന്‍റെ ആവശ്യത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ട്രം‌പ് പറയുന്നത്. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി മാര്‍ച്ച് 25ന് ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.
 
നരേന്ദ്രമോദിയുമായി താന്‍ സംസാരിച്ചിരുന്നെന്നും ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും ട്രം‌പ് അറിയിച്ചു. ‘അവര്‍ അത് ചെയ്‌തില്ലെങ്കിലും കുഴപ്പമൊന്നുമില്ല, പക്ഷേ തിരിച്ചടിയുണ്ടായേക്കാം’ എന്നാണ് ട്രം‌പ് ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments