Webdunia - Bharat's app for daily news and videos

Install App

സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ നരനായാട്ട്; വെടിവയ്‌പ്പില്‍ 10 പത്തുപേര്‍ മരിച്ചു - അധ്യാപികയും കൊല്ലപ്പെട്ടു

സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ നരനായാട്ട്; വെടിവയ്‌പ്പില്‍ 10 പത്തുപേര്‍ മരിച്ചു - അധ്യാപികയും കൊല്ലപ്പെട്ടു

Webdunia
ശനി, 19 മെയ് 2018 (09:19 IST)
അമേരിക്കയിലെ ടെക്‌സാസിലുള്ള സാന്റാ ഫെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇതേ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയായ ദിമിത്രിയോസ് പഗൗര്‍സീസ് എന്ന 17 കാരനാണ് ആക്രമണം നടത്തിയത്. പ്രദേശിക സമയം രാവിലെ ഒന്‍പതു മണിയോടെയാണ് വെടിവയ്‌പ്പുണ്ടായത്. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന സാന്റാ ഫെ സ്‌കൂള്‍.

ഷോട്ട് ഗണ്ണും, റിവോള്‍വറും ഉപയോഗിച്ചാണ് ദിമിത്രിയോസ് വെടിവയ്പ്പ് നടത്തിയത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പലരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധ്യാപികയും ഉള്‍പ്പെടുന്നുണ്ട്.

ദിമിത്രിയോസ് ഉള്‍പ്പെടയുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഹാരിസ് കൗണ്ടി ഷെറിഫ് എഡ് ഗോര്‍സാലസ് അറിയിച്ചു. ടെക്‌സാസിലെ വെടിവയ്പ്പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വിറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

അടുത്ത ലേഖനം
Show comments