Webdunia - Bharat's app for daily news and videos

Install App

കൊല്ലാനും കൊല്ലിക്കാനും മടിയില്ല; അഫ്രീദിയുടെ ഗതി എന്താകുമെന്നറിയാതെ പാക് മാധ്യമങ്ങള്‍ - എല്ലാം അധോലോകം തീരുമാനിക്കും

അഫ്രീദിയുടെ ഗതി എന്താകുമെന്നറിയില്ല; എല്ലാം അധോലോകം തീരുമാനിക്കും

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (15:09 IST)
പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദിയെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്‌ച അഫ്രീദിയെ ഫോണില്‍ ബന്ധപ്പെട്ട ദാവൂദ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദുമായുള്ള അഫ്രീദിയുടെ വാക് പോരിലാണ് ദാവൂദ് ഇടപെട്ടിരിക്കുന്നത്. മിയാന്‍ദാദിന്റെ ബന്ധുവായതിനാലാണ് ദാവൂദ് വിഷയത്തില്‍ ഇടപെടുകയും ഭീഷണി മുഴക്കുകയും ചെയ്‌തത്.

അഫ്രീദി വിടവാങ്ങല്‍ മത്സരം ആഗ്രഹിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണെന്ന മിയാന്‍ദാദിന്റെ പ്രസ്‌താവനയാണ് താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്.

പണത്തെക്കുറിച്ച് മാത്രമാണ് ജീവിതത്തിലുടനീളം മിയാന്‍ദാദ് ചിന്തിച്ചിട്ടുള്ളത്. ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും അങ്ങനെ തരംതാണ കാര്യങ്ങള്‍ പറയരുതായിരുന്നു. ഇതാണ് മിയാന്‍ദാദും ഇമ്രാന്‍ ഖാനും തമ്മിലുള്ള വ്യത്യാസമെന്നുമാണ് അഫ്രീദി പറഞ്ഞത്.

ഇതോടെ അഫ്രീദിക്ക് മറുപടിയുമായി മിയാന്‍ ‌ദാദ് വീണ്ടും രംഗത്തെത്തുകയും ചെയ്‌തു. അഫ്രീദി ഒത്തുകളിച്ചു എന്നായിരുന്നു പ്രധാന ആരോപണം. ഒത്തുകളിച്ചിട്ടില്ലെന്ന് സ്വന്തം മക്കളെ തൊട്ട് സത്യം ചെയ്യാമോ എന്നും മിയാന്‍ദാദ് ചോദിച്ചു. ഒത്തുകളിയ്ക്ക് താന്‍ കാഴ്ച്ചക്കാരനാണ്. ഒത്തുകളിച്ച പാക് ടീമിനെ താന്‍ കയ്യോടെ പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെയാണ് ഭീഷണയുടെ സ്വരവുമായി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എത്തിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

അടുത്ത ലേഖനം
Show comments